ഡല്‍ഹിയില്‍ തീപ്പിടിത്തം; മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ ഉസ്മാന്‍പൂരിലെ ചേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കല്ലുറാമിന്റെ മക്കളായ റീന(10), മീന(7), മുബാറക്ക് (ആറുമാസം) എന്നിവരാണു മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശേഖുദ്ദീന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച രാത്രി 11.30നുണ്ടായ തീപ്പിടിത്തത്തില്‍ 15 കുടിലുകളാണ് പൂര്‍ണമായും കത്തിനശിച്ചത്. എട്ട് അഗ്‌നിശമന യൂനിറ്റുകളുടെ മൂന്നു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
Next Story

RELATED STORIES

Share it