Flash News

ഡല്‍ഹിയില്‍ കാറില്ലാതെ ഒരു ദിനം

ഡല്‍ഹിയില്‍ കാറില്ലാതെ ഒരു ദിനം
X
ന്യൂഡല്‍ഹി : പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഡല്‍ഹിയിലെ വാഹനത്തിരക്കും അന്തരീക്ഷമലിനീകരണവും കുറയ്ക്കുക എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായി ഡല്‍ഹി നഗരത്തില്‍ സംസ്ഥാനസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കാര്‍ ഫ്രീ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പങ്കുചേര്‍ന്നു. ചെങ്കോട്ട മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള പ്രദേശത്ത്്് കാറുകള്‍ ഒഴിവാക്കി ദിനാചരണത്തില്‍ പങ്കെടുക്കുവാനായിരുന്നു ആഹ്വാനം. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസ്സുകളും ഈ റിക്ഷ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.


ദസറ ആഘോഷം നടക്കുന്ന സാഹചര്യമായതിനാല്‍ കാര്‍ഫ്രീ ദിനാചരണത്തിന് അനുമതി നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ഡല്‍ഹി പോലീസ്. ഈ നിലപാട് അഹങ്കാരമാണെന്ന് ഗതാഗത മന്ത്രി ഗോപാല്‍ റായ് ആരോപിച്ചതും വാര്‍ത്തയായിരുന്നു. പോലിസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്ന് അനുമതി വാങ്ങിയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ദിനാചരണം സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it