ഡല്‍ഹിയില്‍ അഗ്നിബാധ; കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ മേഖലയില്‍ വീടിനു തീപ്പിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. വീടിനു മുന്‍വശത്തുള്ള ഇവരുടെ തന്നെ ഡ്രൈക്ലീനിങ് ഷോപ്പിലുണ്ടായ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ഉറങ്ങിക്കിടന്ന പ്രദീപ് ജയ്‌സ്‌വാന്‍(59), രാജന്‍(34), മരുമകന്‍ അനുജ(33), ചെറുമകന്‍ അന്‍ഷന്‍(7) എന്നിവരാണു മരിച്ചത്. പ്രദീപിന്റെ ഭാര്യ സരോജ്, മകള്‍ സെന്‍ജ എന്നിവരെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it