Flash News

ഡല്‍ഹിക്കുശേഷം ബീഹാര്‍; മോഡിക്ക് കാലിടറുന്നു

ഡല്‍ഹിക്കുശേഷം ബീഹാര്‍; മോഡിക്ക് കാലിടറുന്നു
X

modi-topന്യൂഡല്‍ഹി: രാജ്യത്ത് മോഡി പ്രഭാവത്തിന്റെ അവസാനമടുക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മോഡി തരംഗത്തിന്റെ പരിസമാപ്തി ചൂണ്ടികാണിച്ചാണ് ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. 180 സീറ്റിന്റെ മഹാഭൂരിപക്ഷത്തോടെയാണ് മഹാസഖ്യം ബീഹാറില്‍ അധികാരത്തിലേറിയത്.


കോടികളിറക്കി ബീഹാര്‍ ക്യാംപയിന് മോഡി നേതൃത്വം നല്‍കിയിട്ടും ബീഹാര്‍ ജനത മോഡിയെയും കൂട്ടരെയും കൈവിട്ടത് ബി.ജെ.പി ക്യാപില്‍ ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റ് നേടി ബി.ജെ.പി നാണകെട്ട തോല്‍വിയേറ്റ് വാങ്ങിയതിന്റെ ക്ഷീണം മാറും മുമ്പേയാണ് ബീഹാറിലെ തോല്‍വി. ഇതിനിടെ ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കേറ്റ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണം നല്‍കുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പോലും പാര്‍ട്ടി തോറ്റിരുന്നു. ഈ രണ്ടു തോല്‍വിക്കു ശേഷമാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന തരത്തില്‍ ബീഹാര്‍ ഫലം പുറത്തു വന്നത്.



തൊട്ടതെല്ലാം ഇ്‌പ്പോള്‍ മോഡിക്ക് പിഴയ്ക്കുന്നു. ജയിക്കുമെന്നുള്ള ആത്മവിശ്വാസം തന്നെയാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു വര്‍ഗ്ഗീയ കാര്‍ഡ് ഇക്കാന്‍ ശ്രമിച്ചത് ബീഹാറില്‍ ഏറ്റില്ല. ബീഫ് നിരോധനവും ഡി.എന്‍.എ വിവാദവും പാര്‍ട്ടിക്ക് മോശം പ്രതിച്ഛായ നല്‍കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബീഹാറില്‍ ജംങ്കിള്‍ രാജ് എന്ന് മോഡി പറഞ്ഞപ്പോള്‍ ബീഹാറികളെ കാട്ടിലെ ജനങ്ങളോട് ഉപമിച്ചു എന്ന തരത്തില്‍ ലാലു തിരിച്ചടിച്ചത് ബി.ജെ.പിക്ക്‌ ക്ഷീണമായി. തിരഞ്ഞെടുപ്പിന്റെ അവസാന നാളില്‍ ഗോമാതാവിനോടുത്തുള്ള കുട്ടിയുടെ പ്ത്ര പരസ്യവും പാര്‍ട്ടിക്ക് തിരിച്ചടിയായി . തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുമായുള്ള പടലപ്പിണക്കവും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചു.
സംവരണ വിഷയത്തില്‍ മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവന യാണ് തന്നെയാണ് പാര്‍ട്ടിക്ക് കിട്ടിയ ഏറ്റവും വലിയ തലവേദന. ബീഹാറിലെ ജനത ജാതിരാഷ്ട്രീയത്തിനെതിരായി ഇത്തവണ വോട്ട് ചെയ്തു. മുസ്  ലിംങ്ങളും യാദവന്‍ മാരും ലാലു-നിതീഷ് കൂട്ടുകെട്ടിനെ പിന്തുണച്ചു.


തിരഞ്ഞെടുപ്പിനിടെ പലതവണ മോഡി ബീഹാറില്‍ ക്യാപ് ചെയ്തതും ഫലമുണ്ടാക്കിയില്ല. ജനങ്ങളെ കൈയിലെടുക്കാനുള്ള 1.65 ലക്ഷത്തിന്റെ പാക്കേജിനും മോഡിയെ രക്ഷിക്കാനായില്ല. ജൂലായ് 25 തുടങ്ങിയതാണ് ബീഹാറിനായുള്ള മോഡിയുടെ ഓട്ടം. അത് നവംബര്‍ എട്ടിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ അവസാനിച്ചതാണ് ബീഹാറില്‍ കാണാനായത്.

സംസ്ഥാനത്ത് മോഡിയെ ഉയര്‍ത്തികാട്ടി തന്നെയായിരുന്നു വോട്ട് പിടിത്തം.  ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞപ്പോഴും ബീഹാര്‍ ജനത ബി.ജെ.പി യുടെ വര്‍ഗ്ഗീയ കാര്‍ഡില്‍ വീണില്ല എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിക്കു പ്രധാനമായ മറ്റൊരു കാര്യം പാര്‍ട്ടിയിലെ വിമതരുടെ ശല്യമാണ്. അമിത് ഷായുടെ  കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം എതിരായത് പാര്‍ട്ടിക്ക് വിനയായി. പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിക്കാന്‍ ഒരു നേതാവില്ലാത്തതും ബി.ജെ.പിക്ക് തിരിച്ചടിയായി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ക്യാംപയിനിന് നേതൃത്വം നല്‍കിയ ഇവന്റ് മാനേജ്‌മെന്റ് വിദ്ഗദ്ധന്‍ പ്രശാന്ത് കിഷോര്‍ അമിത് ഷായുമായുള്ള പടലപിടക്കത്തെ തുടര്‍ന്ന് ജെഡിയു പാളത്തിലേക്ക് ചേക്കറിയതും ബി.ജെ.പിക്കേറ്റ കനത്ത ആഘാതമായിരുന്നു. അത് തോല്‍വിയുടെ രൂപത്തിലും വന്നു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി ചെറുതായി തലപ്പൊക്കിയ ആശ്വാസത്തിലിരിക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ബീഹാറിലെ ഫലത്തോടെ ആ ആശ്വാസവും ഇല്ലാതായി. കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പിയെ താഴെയിറക്കുമെന്ന് ശബ്ദം ചെയ്താണ് മഹാസഖ്യം ബീഹാറിലെ അധികാരത്തിലേക്ക് വരുന്നത് എന്നത് ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it