ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍; മഞ്ചേരി ശ്രീധരന്‍ നായര്‍ ചുമതലയേറ്റു

കൊച്ചി: പുതിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി മഞ്ചേരി ശ്രീധരന്‍ നായര്‍ ചുമതലയേറ്റു. അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന്റെ ചേംബറില്‍ നടന്ന ചടങ്ങിലായിരുന്നു നടപടി. 2015 വരെ മൂന്നുവര്‍ഷം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. ശ്രീധരന്‍ നായരുടെ ജൂനിയറായാണ് ചലച്ചിത്രനടന്‍ മമ്മൂട്ടി അഭിഭാഷക രംഗത്തുണ്ടായിരുന്നത്. മുന്‍മന്ത്രി ടി ശിവദാസ മേനോന്റെ മകള്‍ ടി കെ ലക്ഷ്മി ദേവിയാണ് ഭാര്യ. മക്കള്‍: ഡോ. നീത ശ്രീധരന്‍, ഡോ. ചിത്ര ശ്രീധരന്‍. മരുമക്കള്‍: ഡോ. മുഹമ്മദ് ഷാഹുല്‍ നിബു, ഡോ. മനോജ്.
Next Story

RELATED STORIES

Share it