Second edit

ഡണ്‍ബര്‍ നമ്പര്‍

ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഒട്ടേറെ സുഹൃത്തുക്കളെയുണ്ടാക്കുന്നുണ്ട്. എന്നാല്‍, അത്തരം സൗഹൃദം ഗാഢമായ മാനുഷികബന്ധങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യത്യസ്തമായ വീക്ഷണങ്ങളാണുള്ളത്.
ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഡോ. റോബിന്‍ ഡണ്‍ബര്‍ ഇതുസംബന്ധിച്ചു നടത്തിയ ഒരു പഠനം റോയല്‍ സൊസൈറ്റി ഓപന്‍ സയന്‍സ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഡോ. ഡണ്‍ബറാണ് ഒരാള്‍ക്ക് നിലനിര്‍ത്താവുന്ന സുഹൃത്തുക്കള്‍ എത്രവരെ ആവാമെന്നു മുമ്പ് ഗവേഷണത്തിലൂടെ കണ്ടുപിടിച്ചത്. ഇതിനു ഡണ്‍ബര്‍ നമ്പര്‍ എന്നൊരു പേരുമുണ്ട്. ഏറിവന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരുമായി 150 പേരുണ്ടാവും. മിക്ക കൂട്ടായ്മകളുടെയും ദാര്‍ഢ്യം 150-200 പേരിലധികമാവുമ്പോള്‍ ദുര്‍ബലമാവുന്നതിന്റെ കാരണം അതായിരിക്കും. ആധുനിക വാര്‍ത്താവിനിമയം മെച്ചപ്പെട്ടതോടെ സുഹൃദ് വൃത്തം വലുതാവുന്നു എന്നായിരുന്നു ധാരണ. ഡണ്‍ബര്‍ അതാണ് പരിശോധിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ കിടന്നുറങ്ങുന്ന ഏതാണ്ട് 3,500 പേരുടെ ബന്ധങ്ങള്‍ അദ്ദേഹം അപഗ്രഥിച്ചു. പഴയ 150ല്‍ നിന്ന് വലിയൊരു കുതിച്ചുചാട്ടമൊന്നും ഇന്റര്‍നെറ്റ്‌കൊണ്ടുണ്ടായില്ല. അടിയന്തര ഘട്ടത്തില്‍ സഹായിക്കുന്നവര്‍ (അഞ്ച്), അടുത്ത സുഹൃത്തുക്കള്‍ (15) എന്നീ കാര്യത്തിലും മാറ്റങ്ങള്‍ കണ്ടില്ല. കാരണമെന്താവും?
ഡണ്‍ബര്‍ 1993ല്‍ തന്നെ നമ്മുടെ തലച്ചോറിനു മാനുഷികബന്ധങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പരിമിതിയുണ്ടെന്നു പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it