ട്വിറ്ററില്‍ നിരീശ്വരവാദ പോസ്റ്റ്:സൗദി യുവാവിന് 10 വര്‍ഷം തടവ്

റിയാദ്: സാമൂഹികമാധ്യമത്തില്‍ നിരീശ്വരവാദപരമായ പോസ്റ്റുകളിട്ട 28കാരനായ യുവാവിന് സൗദി കോടതി പത്തു വര്‍ഷം തടവും 2000 ചാട്ടയടിയും വിധിച്ചു. 20,000 റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യുന്നതും ഖുര്‍ആന്‍ സൂക്തങ്ങളെ അവഹേളിക്കുന്നതുമായ പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൗദി മതകാര്യ പോലിസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
നിരീശ്വരവാദിയായ തന്റെ കാഴ്ച്ചപ്പാടുകളാണ് പോസ്റ്റുകളിലുള്ളതെന്നും തനിക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും പശ്ചാതപിക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചതെന്ന് സൗദി പത്രമായ അല്‍ വതന്‍ റിപോര്‍ട്ട് ചെയ്തു.
യുവാവിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മതവിരുദ്ധമായ 600ഓളം ട്വീറ്റുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സൗദി മതകാര്യ പോലിസ് യുവാവിനെതിരേ കേസെടുത്തത്. 2014ല്‍ നിരീശ്വരവാദികളെ കരിമ്പട്ടികയില്‍പെടുത്തി അബ്ദുല്ല രാജാവ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നിരീശ്വര ചിന്തകള്‍ പ്രചരിപ്പിക്കുന്നതും ഇസ്‌ലാമിനെ ചോദ്യം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
Next Story

RELATED STORIES

Share it