ട്വന്റി20യില്‍ മാന്‍ ഓഫ് ദി മാച്ച് ആയി അഖിലേഷ് യാദവ്

ലഖ്‌നോ: തിരഞ്ഞെടുപ്പില്‍ മാത്രമല്ല ട്വന്റി20 ക്രിക്കറ്റിലും മാന്‍ ഓഫ് ദ മാച്ചാവാന്‍ തനിക്കു കഴിയുമെന്നു തെളിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.
കഴിഞ്ഞദിവസം ലഖ്‌നോവില്‍ നടന്ന ചീഫ് മിനിസ്റ്റേര്‍സ് ഇലവനും ഉത്തര്‍പ്രദേശ് ഐഎസ് ഓഫിസേഴ്‌സ് ഇലവനും തമ്മിലുള്ള സൗഹൃദ മല്‍സരത്തിലാണ് അഖിലേഷ് യാദവ് മാന്‍ ഓഫ് ദ മാച്ചായത്. ഉദ്യോഗസ്ഥര്‍ക്കെതിരായ മല്‍സരത്തി ല്‍ ഇതിനു മുമ്പ് മൂന്നുതവണ അഖിലേഷിന്റെ നേതൃത്വത്തിലുള്ള ടീം വിജയം കരസ്ഥമാക്കിയിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ ടീം 20 ഓവറുകളില്‍ നിന്ന് 127 റണ്‍ നേടി. പിന്തുടര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ടീമിന് 20 ഓവറുകളില്‍ നിന്നായി 126 റണ്‍ നേടി തോല്‍വി സമ്മതിക്കുകയായിരുന്നു. 11 ഫോറുകളും ഒരു വിക്കറ്റുമടക്കം 65 റണ്ണാണ് മുഖ്യമന്ത്രി നേടിയത്.
മല്‍സരത്തില്‍ കൃത്രിമം നടന്നെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഐഎഎസ് ടീമിന്റെ ബൗളിങിന് വേഗം കുറവായിരുന്നെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ ഗൂഢാലോചന ചൂണ്ടിക്കാട്ടുന്നത്. അവസാന രണ്ട് ഓവറുകളില്‍ വിജയിക്കാനായി രണ്ട് റണ്ണുകള്‍ മാത്രം നേടാനേ തങ്ങള്‍ക്കു സാധിച്ചുള്ളൂവെന്ന് ഐഎഎസ് ടീമിന്റെ ക്യാപ്റ്റനും യുപി ചീഫ് സെക്രട്ടറിയുമായ അലോക് രാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it