ട്വന്റി ലോകകപ്പ്: സുരക്ഷയില്ലെങ്കില്‍ പിന്മാറുമെന്ന് പാകിസ്താന്‍

കറാച്ചി: കര്‍ശന സുരക്ഷയില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ഭീഷണി. പാകിസ്താന്‍ ടീമിന്റെ സുരക്ഷയെ സംബന്ധിച്ച് ഇന്ത്യ പരസ്യ പ്രസ്താവനയിറക്കണമെന്നും പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മല്‍സരത്തിന് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന ഹിമാചല്‍ സര്‍ക്കാരിന്റെ പ്രസ്താവനയാണ് പിസിബിയെ ചൊടിപ്പിച്ചത്.
Next Story

RELATED STORIES

Share it