ട്വന്റി ലോകകപ്പ്: സാംപിള്‍ വെടിക്കെട്ടിന് ഇന്നു തുടക്കം

നാഗ്പുര്‍: ആറാമത് ഐസിസി ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ സാംപിള്‍ വെടിക്കെട്ടിന് ഇന്ന് തുടക്കം. സൂപ്പര്‍ 10 സ്റ്റേജിലേക്കുള്ള യോഗ്യത മല്‍സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.
ഇന്ന് മുതല്‍ ഈ മാസം 13 വരെയാണ് സൂപ്പര്‍ സ്റ്റേജിലേക്കുള്ള യോഗ്യത മല്‍സരങ്ങള്‍ അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് നാല് വീതം ടീമുകളാണ് യോഗ്യതയ്ക്കായി പോരടിക്കുന്നത്. ഇതില്‍ ഓരോ ഗ്രൂപ്പില്‍ ഒന്നാമതെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 10ലേക്ക് യോഗ്യത കരസ്ഥമാക്കുക.
ഗ്രൂപ്പ് ബിയില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ സിംബാബ്‌വെ ഹോങ്കോങിനെയും രണ്ടാമങ്കത്തില്‍ അഫ്ഗാനിസ്താന്‍ സ്‌കോട്ട്‌ലന്‍ഡിനെയും എതിരിടും. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, ഹോളണ്ട്, അയര്‍ലന്‍ഡ്, ഒമാന്‍ എന്നിവരാണ് യോഗ്യതയ്ക്കായി രംഗത്തുള്ളത്.
ടൂര്‍ണമെന്റിന്റെ യഥാര്‍ഥ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത് ഈ മാസം 15നാണ്. അന്ന് നടക്കുന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യ ശക്തരായ ന്യൂസിലന്‍ഡിനെ എതിരിടും. സെമി പോരാട്ടങ്ങള്‍ ഈ മാസം 30, 31 തിയ്യതികളില്‍ നടക്കും. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് കിരീടപ്പോരാട്ടം.
Next Story

RELATED STORIES

Share it