ട്വന്റി ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറിയേക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ഇന്ത്യയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക് ടീം പിന്‍വാങ്ങാനൊരുങ്ങുന്നത്. ട്വന്റി ലോകകപ്പില്‍ പങ്കെടുക്കുന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) ഇതുവരെ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
പാകിസ്താന്‍ ടീമിന് നേരെ ശിവസേന അടക്കമുള്ളവരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഐസിസി ബോര്‍ഡ് യോഗത്തില്‍ പിസിബി ചെയര്‍മാന്‍ ഷെഹരിയര്‍ ഖാന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, പാകിസ്താന്റെ പിന്‍മാറ്റം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ബിസിസിഐക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, ലോകകപ്പിനെത്തിയാല്‍ പാക് ടീമിന് സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ ഒരു ടീമും ഇന്ത്യയില്‍ കളിക്കാതിരുന്നിട്ടില്ല. ലോകകപ്പിനുള്ള ടീമിനെ ഇന്ത്യയിലേക്ക് അയക്കണമോയെന്ന് തീരുമാനിക്കേണ്ടത് പിസിബിയാണെന്നും ഠാക്കൂര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it