ട്വന്റി പരമ്പരയും അഫ്ഗാനിസ്താന്

ഷാര്‍ജ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു പുറമേ ട്വന്റിയിലും അഫ്ഗാനിസ്താനു കിരീടം. രണ്ടു മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര 2-0നു അഫ്ഗാനിസ്താന്‍ തൂത്തുവാരുകയായിരുന്നു. രണ്ടാം ട്വന്റിയി ല്‍ 81 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അഫ്ഗാന്‍ ആഘോഷിച്ചത്. ഓപണര്‍ മുഹമ്മദ് ശഹ്‌സാദിന്റെ (118*) ഉജ്ജ്വല സെഞ്ച്വറിയാണ് അഫ്ഗാന് അനാ യാസ ജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ശഹ്‌സാദിന്റെ തീപ്പൊരി ഇന്നിങ്‌സില്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 215 റണ്‍സ് പടുത്തുയര്‍ത്തി. 67 പന്തില്‍ 10 ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ശഹ്‌സാദിന്റെ ഇന്നിങ്‌സ്. ട്വന്റി ചരിത്രത്തില്‍ ടെസ്റ്റ് അംഗത്വമില്ലാത്ത ടീമിലെ ഒരു താരം നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.
മറുപടിയില്‍ ഓരോ ഇടവേളകളിലും വിക്കറ്റ് വീണതോടെ സിംബാബ്‌വെയുടെ പോരാട്ടം 18.1 ഓവറില്‍ 134 റണ്‍സിന് അവസാനിച്ചു. 44 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 63 റണ്‍സെടുത്ത ഓപണ ര്‍ ഹാമില്‍റ്റണ്‍ മസകാഡ്‌സയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. അഫ്ഗാനുവേണ്ടി ദൗലത്ത് സദ്രാന്‍, ആമിര്‍ ഹംസ, സയ്ദ് ഷിര്‍സാദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ശഹ്‌സാദിനെ കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുത്തു.
നേരത്തെ സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പര 3-2നു കൈക്കലാക്കി അഫ്ഗാന്‍ ചരി ത്രം സൃഷ്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it