ട്വന്റി ക്രിക്കറ്റ് ലോകകപ്പ് യോഗ്യത: ഹോളണ്ടിന് ആശ്വാസ ജയം

ധര്‍മശാല: ട്വന്റി ക്രിക്കറ്റ് ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഹോളണ്ടിന് ആശ്വാസ ജയം. ഇന്നലെ നടന്ന ടൂര്‍ണമെന്റിലെ അപ്രധാനമായ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെയാണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. 12 റണ്‍സിനായിരുന്നു ഹോളണ്ടിന്റെ വിജയം.
ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 10 റൗണ്ടിലേക്ക് യോഗ്യത കാണാതെ നേരത്തെ തന്നെ ഇരു ടീമും പുറത്തായിരുന്നു. മഴയെ തുടര്‍ന്ന് ആറ് ഓവറാക്കിയാണ് മല്‍സരം ആരംഭിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് നിശ്ചിത ആറ് ഓവറില്‍ അഞ്ചു വിക്കറ്റിന് 59 റണ്‍സെടുത്തു. മറുപടിയില്‍ ഏഴു വിക്കറ്റിന് 47 റണ്‍സെടുക്കാനെ അയര്‍ലന്‍ഡിന് സാധിച്ചുള്ളൂ.
അതേസമയം, ഇന്നലെ നടന്ന സന്നാഹ മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മൂന്നു വിക്കറ്റിന് ആസ്‌ത്രേലിയയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 161 റണ്‍സെടുത്തു.
എന്നാല്‍, 19.5 ഓവറില്‍ ഏഴു വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസ് വിജയലക്ഷ്യം മറികടന്നു. പുറത്താവാതെ 28 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.
ബംഗ്ലാദേശ്-ഒമാന്‍ മല്‍സരത്തോട് കൂടി യോഗ്യത മല്‍സരങ്ങള്‍ അവസാനിച്ചു.
ഇന്ന് മല്‍സരമില്ല. നാളെയാണ് സൂപ്പര്‍ 10 മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. നാളെ നടക്കുന്ന മല്‍സരത്തില്‍ ആതിഥേയരായ ഇന്ത്യ ശക്തരായ ന്യൂസിലന്‍ഡിനെ എതിരിടും.
Next Story

RELATED STORIES

Share it