ട്വന്റി: ഓസീസിന്റെ കഷ്ടകാലം തുടരുന്നു

ഡര്‍ബന്‍: ട്വന്റി ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ കുട്ടിക്രിക്കറ്റില്‍ ഏകദിന ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയയുടെ കഷ്ടക്കാലം തുടരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തിലും ഓസീസ് പരാജയമേറ്റുവാങ്ങി. ഡര്‍ബനില്‍ നടന്ന ഒ ന്നാം ട്വന്റിയില്‍ ഓസീസിനെതിരേ മൂന്നു വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ട്വന്റിയില്‍ ഓസീസിന്റെ തുട ര്‍ച്ചയായ അഞ്ചാം തോല്‍വി കൂടിയാണിത്. നേരത്തെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ ഇന്ത്യയോടും ഏക ട്വന്റിയില്‍ ഇംഗ്ലണ്ടിനോടും ഓസീസ് തോ ല്‍വി വഴങ്ങിയിരുന്നു. തുടര്‍ച്ച യായ പരാജയങ്ങള്‍ ട്വന്റി ലോകകപ്പില്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാനിടയുണ്ട്.
ഓള്‍റൗണ്ട് മികവാണ് ഓസീസിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ജയം നേടിക്കൊടുത്ത ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 157 റണ്‍സെടുത്തു. ആരണ്‍ ഫിഞ്ച് (40), മിച്ചെല്‍ മാര്‍ഷ് (35) എന്നിവരുടെ ഭേദപ്പെട്ട ഇന്നിങ്‌സാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കായി ഇംറാന്‍ താഹിര്‍ മൂന്നും കാഗിസോ റബാണ്ട, ഡേവിഡ് വെയ്‌സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ വെടിക്കെട്ട് വീരനും ഓപണറുമായ എബി ഡിവില്ലിയേഴ്‌സിനെ (0) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഡേവിഡ് മില്ലറിന്റെയും (53*) ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസ്സിസിന്റെയും (40) മികച്ച ബാറ്റിങ് 19.2 ഓവറി ല്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. 35 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് മില്ലറിന്റെ ഇന്നിങ്‌സ്.
ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മില്ലറാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയി ല്‍ 1-0ന് മുന്നിലെത്താനും ദക്ഷിണാഫ്രിക്കയ്ക്കായി. രണ്ടാം ട്വ ന്റി ഇന്ന് നടക്കും.
Next Story

RELATED STORIES

Share it