Pathanamthitta local

ട്രൈബല്‍ മേഖലയിലെ അങ്കണവാടികുട്ടികള്‍ ഉച്ചവരെ പട്ടിണിയില്‍

പത്തനംതിട്ട: ആദിവാസി മേഖലയിലെ അങ്കണവാടികളില്‍ അതിരാവിലെ എത്തുന്ന കുട്ടികള്‍ക്ക് പലപ്പോഴും വീടുകളില്‍ നിന്ന് പ്രഭാത ഭക്ഷണം കിട്ടാറില്ലെന്നും ഉച്ചവരെ പട്ടിണിയിരിക്കേണ്ട അവസ്ഥയാണെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. ജെ സന്ധ്യ.
ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആരോഗ്യ അവകാശ സംരക്ഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ റാന്നി-പെരുനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അഡ്വ.സന്ധ്യ.
ട്രൈബല്‍ മേഖലയിലെ അങ്കണവാടികളില്‍ പ്രഭാത ഭക്ഷണം ലഭ്യമാക്കണം.
അട്ടത്തോട് ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ നിര്‍മാണത്തിനായുളള സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നും സന്ധ്യ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചുളള പരാതികള്‍ പ്രദേശവാസികളില്‍ നിന്നു സ്വീകരിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍, ഐസിഡിഎസ് പ്രവര്‍ത്തകര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it