thiruvananthapuram local

ട്രോഫി വിജയികള്‍ക്ക് മാത്രം

തിരുവനന്തപുരം: കോഴിക്കോട്ടേതു പോലെ മല്‍സരിച്ച എല്ലാവര്‍ക്കും തിരുവനന്തപുരത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ട്രോഫികള്‍ നല്‍കുന്നില്ല. ട്രോഫി കമ്മിറ്റിയുടെ പ്രവര്‍ത്തന തകരാറാണ് ഈ അട്ടിമറിക്ക് കാരണം.
രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കും ട്രോഫിയില്ല. ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമേ ട്രേഫിയുള്ളൂ. ട്രോഫി കമ്മിറ്റിയെ നയിക്കുന്നത് ആര്‍എസ്പി അധ്യാപക സംഘടനയായ കെഎടിഎ ആണ്.
അവരുടെ തീരുമാനമാണ് പലര്‍ക്കും ട്രോഫി നഷ്ടപ്പെടുത്തിയത്. കോഴിക്കോട്ട് മല്‍സരത്തില്‍ പങ്കെടുത്ത 12, 216 പേര്‍ക്കും കലോല്‍സവ ട്രോഫി കമ്മിറ്റി ട്രോഫി നല്‍കിയിരുന്നു.
മല്‍സരാര്‍ഥികള്‍ക്ക് മുഴുവന്‍ ട്രോഫി നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it