malappuram local

ട്രെയിന്‍ മാറിക്കയറി കുറ്റിപ്പുറത്തെത്തിയ 13കാരനെ പോണ്ടിച്ചേരിയില്‍ രക്ഷിതാക്കളെ ഏല്‍പ്പിച്ചു

പൊന്നാനി: മൂന്നാഴ്ച മുന്‍പ് ഒരു പാതിരാത്രിക്കാണ് പോണ്ടിച്ചേരി കടലൂര്‍ ജില്ലയിലെ കുറ്റിഞ്ചിപ്പടി സ്വദേശിയായ പതിമൂന്ന് കാരന്‍ അര്‍ജുന്‍ ട്രയിന്‍ മാറിക്കയറി അബദ്ധത്തില്‍ കുറ്റിപ്പുറം സ്‌റ്റേഷനില്‍ വന്നിറങ്ങിയത്. കരയാന്‍ പോലുമാവാതെ ഭയന്ന കുട്ടിയെ റെയില്‍വേ പോലിസ് പിന്നിട് തവനൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിക്കുകയായിരുന്നു.
മൂന്നാഴ്ച ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതനായി കഴിഞ്ഞ അര്‍ജുനനെ ഇന്നലെ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നാട്ടില്‍ പോയി രക്ഷിതാക്കള്‍ക്ക് കയ്യോടെ എല്‍പ്പിച്ചു. ട്രയിന്‍ മാര്‍ഗമാണ് അര്‍ജുനനെ പോണ്ടിച്ചേരിയില്‍ എത്തിച്ചത്. കുട്ടിയോടൊപ്പം തവനൂരിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറായ മുഹമ്മദ് സ്വാലിഹ്, ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരായ മുനീര്‍, ജാഫര്‍ കക്കിടിപ്പുറം എന്നിവരുമുണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയുടെ മേല്‍വിലാസം ലഭിച്ചത്. കടലൂര്‍ ജില്ലയിലെ കുറിഞ്ചിപ്പടി ഗ്രാമത്തിലെ കര്‍ഷകരായ ശക്തിവേലിന്റെയും രാജകുമാരിയുടെയും മകനാണ് അര്‍ജുനന്‍ എന്ന പതിമൂന്ന്കാരന്‍.
കടലൂരിലെ ചൈല്‍സ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ക്കാണ് കുഞ്ഞിനെ കൈമാറിയത്.അവിടെ അച്ചനും അമ്മയും ബന്ധുക്കളും കുഞ്ഞിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മാതാപിതാക്കളോടൊപ്പം ഒരു ട്രയിന്‍ യാത്ര നടത്തുന്നതിനിടെയാണ് കുട്ടി അബദ്ധത്തില്‍ ട്രയിന്‍ മാറിക്കയറി കുറ്റിപ്പുറത്തെത്തിയത്.
തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരുടെ അവസരോജിതമായ ഇടപെടലും, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ശരീഫ് ഉള്ളത്തുമാണ് കുഞ്ഞിനെ നാട്ടിലെത്തിക്കുന്ന നടപടി വേഗത്തിലാക്കിയത്.
Next Story

RELATED STORIES

Share it