Flash News

ട്രെയിന്‍ പാളം തെറ്റി പത്തുപേര്‍ക്ക് പരിക്ക്

ചെന്നൈ : കന്യാകുമാരിയില്‍ നിന്നും ബംഗളുരുവിലേക്ക്് പോവുകയായിരുന്ന ഐലന്റ് എക്‌സ്പ്രസ് തമിഴ് നാട്ടില്‍ പാളം തെറ്റി പത്തുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്.സോമനായകന്‍പെട്ടിക്കും പച്ചൂരിനും ഇടയില്‍ ഇന്നു പുലര്‍ച്ചെ 4.15 ഓടെയാണ് അപകടം. പതിനൊന്ന് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് കോച്ചുകള്‍പാളംതെറ്റി മറിഞ്ഞതായും റെയില്‍വെ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് റെയില്‍ഗതാഗതം തടസപ്പെട്ടു. നാലു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവഴിയുള്ള പല ട്രെയിനുകളും വഴിതിരിച്ചുവിടുകയാണ്.

അപകടത്തെത്തുടര്‍ന്ന് റെയില്‍വേ ഏര്‍പ്പെടുത്തിയ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ :
തിരുവനന്തപുരം: 04712320012
പാലക്കാട്: 04912555231/2556198
തൃശ്ശൂര്‍: 04872430060
മധുര: 04522308250
സേലം: 04272431947.
ബെംഗലൂരു: 08022156553, 08022156554, 08022873103
Next Story

RELATED STORIES

Share it