ട്രെയിനില്‍ സഹ യാത്രികയെ അപമാനിച്ച കേസ്: അധ്യാപകന് തടവ്
BY Sumeera SMR15 March 2016 4:31 AM GMT
Sumeera SMR15 March 2016 4:31 AM GMT
കൊച്ചി: ട്രെയിനിലെ സഹയാത്രികയെ അപമാനിച്ച കേസില്‍ ലോവര്‍ പ്രൈമറി സ്കൂള്‍ അധ്യാപകന് ഒരു വര്‍ഷം വെറും തടവും 3,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം കുടപ്പനക്കുന്ന് ചൂഴമ്പാല ചന്ദ്രഭവനില്‍ രാജീവ്കുമാറിനെ (27) യാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ജെ മധു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം. 2014 ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് മലബാര്‍ എക്സ്പ്രസ്സില്‍ രാത്രി യാത്ര ചെയ്ത അസിസ്റ്റന്റ് പ്രഫസറായ യാത്രക്കാരിയെ തീവണ്ടി പിറവത്ത് എത്തിയ സമയത്ത് പ്രതി അപമാനിച്ചുവെന്നാണ് കേസിലെ ആരോപണം. പ്രോസിക്യൂഷനുവേണ്ടി റോയ് പി കുര്യാക്കോസ് ഹാജരായി. റെയില്‍വേ സബ് ഇന്‍സ്പെക്റ്റര്‍ സി വിനോദാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT