kozhikode local

ട്രെയിനില്‍ മദ്യം കടത്തിയ തിരുവനന്തപുരം സ്വദേശി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പലഭാഗത്തും അനധികൃത മദ്യവില്‍പന നടത്തുന്ന തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. കാട്ടാക്കട പൂവ്വച്ചല്‍ ബിനു വിഹാറില്‍ എം എസ് ബിനു(36)വിനെയാണ് ഇന്നലെ ഉച്ചയ്ക്ക് റെയില്‍വേ പോലിസ് പിടികൂടിയത്.
ട്രെയിനുകളിലും സ്‌റ്റേഷനിലും പരിശോധന നടത്തിവരവെ 12.50ന് മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനില്‍ പോലിസിനെ കണ്ട് ഭയന്ന് ഓടാന്‍ ശ്രമിക്കവെയാണ് ബിനുവിനെ പിടികൂടിയത്. റെയില്‍വേ പോലിസ് എസ്‌ഐ ബി കെ സിജു, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ശശിധരന്‍, സീനിയര്‍ സിപിഒ മനോജ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ നിന്ന് ഒമ്പത് കുപ്പി മാഹി നിര്‍മിത വിദേശമദ്യം കണ്ടെത്തി. സ്ഥിരമായി ജില്ലയിലേക്ക് മദ്യം കടത്തികൊണ്ടുവരാറുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പോലിസ് പിടിച്ചാലും മനസ്സിലാകാതിരിക്കാന്‍ ചെറിയ കുപ്പികളിലാക്കി തവണകളായി കടത്തുകയാണ് രീതി. തലശ്ശേരിയില്‍ കളവു കേസ്, നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ മയക്കുമരുന്നു കേസ്, ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ പിടിച്ചുപറി കേസ് തുടങ്ങിയവയില്‍ പ്രതിയാണ് ബിനു. പ്രതിയെ കോടതിയില്‍ ഹാജരാക്കി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it