ട്രെയിനിനടിയില്‍പ്പെട്ട് യാത്രക്കാരി മരിച്ചു

കൊല്ലം: ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരി മകളുടെ മുന്നില്‍ മരിച്ചു. കൊല്ലം ഡീസന്റ് ജങ്ഷന്‍ ചെന്താപ്പൂര് സ്വദേശിനി മെഹറുബാന്‍ (47) ആണ് മരിച്ചത്. കോച്ച് മാറിക്കയറുന്നതിനിടെ ട്രെയിനിനടിയില്‍പ്പെട്ടാണു മരണം. ഇന്നലെ രാവിലെ 7.35ന് കൊല്ലം റെയില്‍വേ സ്റ്റേഷ—നിലായിരുന്നു സംഭവം. മംഗലാപുരം പരശുറാം എക്‌സ്പ്രസിന്റെ പാന്‍ട്രി കോച്ചിലായിരുന്നു ഇവര്‍ ആദ്യം കയറിയത്. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടശേഷം കോച്ച് മാറി കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്.
മകള്‍ സിമിയയുമായി എറണാകുളത്ത് പോകവെയായിരുന്നു സംഭവം. അപകടമുണ്ടായ ഉടന്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയപ്പോഴേക്കും മെഹറുബാന്റെ ഇടതു കാലും കൈയും മുറിഞ്ഞിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ ചെയ്ത ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പള്ളിമുക്ക് സ്വദേശികളായ ഇവര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വാടകയ്ക്ക് ഡീസന്റ് ജങ്ഷനില്‍ താമസിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കൊല്ലൂര്‍വിള ജുമുഅ മസ്ജിദില്‍ ഖബറടക്കി. കല്‍ക്കുളം ചാമത്തടം സജീല മന്‍സിലില്‍ ഹുസൈനാണ് ഭര്‍ത്താവ്. മക്കള്‍: സിമിയ, അഷ്‌കര്‍.
Next Story

RELATED STORIES

Share it