ernakulam local

ട്രിപ്പിള്‍ നേട്ടവുമായി താരമാവാനൊരുങ്ങി മണിപ്പൂരുകാരന്‍ വാരിഷ് ബോഗിമയൂം

കൊച്ചി: റവന്യൂ ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിന്റെ രണ്ടാംദിനം ട്രിപ്പിള്‍ നേട്ടവുമായി മേളയുടെ താരമാവാന്‍ മല്‍സരിക്കുന്നവരില്‍ മണിപ്പൂര്‍ സ്വദേശി കോതമംഗലം സെന്റ് ജോര്‍ജിന്റെ വാരിഷ് ബോഗിമയൂം.
മീറ്റില്‍ ആദ്യദിനം സബ് ജൂനിയര്‍ വിഭാഗത്തില്‍ 600 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന വാരിഷ് ഇന്നലെ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്ററിലും ഒന്നാമതെത്തി സ്വര്‍ണക്കൊയ്ത്തു നടത്തി. ഇതോടെ ഈ വര്‍ഷത്തെ മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി ഈ കൊച്ചു മിടുക്കന്‍ മാറി. തിങ്കളാഴ്ച്ച 4ഃ100 റിലേയിലും വാരിഷ് പങ്കെടുക്കുന്നുണ്ട്. മണിപ്പൂര്‍ വെസ്റ്റ് ഇംഫാലില്‍ അയുബ്ഖാന്റെയും സൗദാബീവിയുടെയും ആറ് മക്കളില്‍ നാലാമനാണ് വാരിഷ്. മണിപ്പൂരില്‍ നിന്നാണ് വാരിഷ് കേരളത്തിലെത്തുന്നത്. ആദ്യമെത്തിയത് കോഴിക്കോട് കോലതറ സിഒഎഎല്‍പി സ്‌കൂളില്‍. അവിടെ ഓട്ടവും ഹര്‍ഡില്‍സിനുമൊപ്പം ഫുട്ബാളിലും പരിശീലനം നേടി. 2012ല്‍ സെന്റ് ജോര്‍ജിലെത്തി. ഫുട്ബാളിനോടുള്ള കമ്പം അച്ഛന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനും വഴങ്ങി മാറ്റിവെച്ചു. ഓട്ടത്തിലും ഹര്‍ഡില്‍സിലും മാത്രമായി തുടര്‍ന്ന് ശ്രദ്ധ.
മല്‍സരിച്ച മൂന്ന് ഇനങ്ങളിലും സ്വര്‍ണം നേടിയാണ് ഈ ഏഴാം ക്ലാസുകാരന്‍ മഹാരാജാസ് ഗ്രൗണ്ടിലെത്തിയ കാണികളുടെ കണ്ണിലുണ്ണിയായത്. കഴിഞ്ഞ വര്‍ഷം 4ഃ100 റിലേയില്‍ സ്വര്‍ണം നേടാനായപ്പോള്‍ ഹര്‍ഡില്‍സില്‍ നാലും 400 മീറ്ററില്‍ അഞ്ചും സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഇത്തവണ എല്ലാം അനുകൂലമായെന്ന് വാരിഷ് പറഞ്ഞു.
Next Story

RELATED STORIES

Share it