ട്രാഫിക് നിയമലംഘനം; ഒരു മാസത്തിനിടെ 5.07 കോടി പിഴ ഈടാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങ ള്‍ നടത്തിയതിന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിച്ചത് 3,72,278 പേര്‍ക്കെതിരേ. ഇവരില്‍ നിന്ന് 5,06,99,600 രൂപ പിഴ ഈടാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് 12,891 പേര്‍ക്കെതിരേയും അമിതവേഗത്തിന് 19,260 പേര്‍ക്കെതിരേയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 27,483 പേര്‍ക്കെതിരേയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1,25,678 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 4954 പേര്‍ക്കെതിരേയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 6576 പേര്‍ക്കെതിരേയും അമിതഭാരം കയറ്റിയതിന് 12,469 പേര്‍ക്കെതിരേയും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 7517 പേര്‍ക്കെതിരേയും നടപടി കൈക്കൊണ്ടു. ഗതാഗത തടസ്സമുണ്ടാക്കുംവിധം പാര്‍ക്ക് ചെയ്തതിന് 24,060 പേരില്‍ നിന്ന് പിഴ ഈടാക്കി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 1171 പേര്‍ക്കെതിരേയും യൂനിഫോം ധരിക്കാത്തതിന് 36,869 പേര്‍ക്കെതിരേയും മഞ്ഞവര മുറിച്ചുകടന്നതിന് 891 പേര്‍ക്കെതിരേയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5910 പേര്‍ക്കെതിരേയും വാഹനമോടിക്കുമ്പോള്‍ മൊബൈ ല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1329 പേര്‍ക്കെതിരേയും മറ്റ് നിയമലംഘനങ്ങള്‍ക്ക് 98,111 പേര്‍ക്കെതിരേയുമാണ് നടപടി എടുത്തത്.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കിയത് വാഹനാപകടങ്ങള്‍ കുറയാന്‍ സഹായിച്ചിട്ടുണ്ടെന്ന് ട്രാഫിക്കിന്റെ ചുമതലയുള്ള എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ പറഞ്ഞു. നവംബര്‍ മാസത്തില്‍ സംസ്ഥാനത്ത് 3019 വാഹനാപകടങ്ങളാണ് ഉണ്ടായത്. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ശക്തമായ നിയമനടപടികള്‍ വരുംദിവസങ്ങളിലും തുടരുമെന്ന് എഡിജിപി അറിയിച്ചു.
Next Story

RELATED STORIES

Share it