Flash News

ട്രാഫിക് കുരുക്കില്‍ അങ്ങാടിപ്പുറത്തുകാര്‍ ഇനിയും വലയും; റെയില്‍ജോലി നീളുമെന്ന്

ട്രാഫിക് കുരുക്കില്‍ അങ്ങാടിപ്പുറത്തുകാര്‍ ഇനിയും വലയും; റെയില്‍ജോലി നീളുമെന്ന്
X
angadipuram-railway-work

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് റെയില്‍വെ ലൈനിന് മുകളില്‍ റെയില്‍വേ നേരിട്ട് നടത്തുന്ന നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ദക്ഷിണ റെയില്‍വേ എന്‍ജിനിയറിങ് അധികൃതര്‍.

റെയില്‍വേ ലൈനിന് മുകളില്‍ 22 മീറ്റര്‍നീളത്തില്‍ ഒരുസ്പാനും ലൈനിന്റെ ഇരുഭാഗങ്ങളിലുമുള്ള രണ്ട് തൂണുകളുമാണ് റെയില്‍വേ എന്‍ജിനിയറിങ് വിഭാഗം നേരിട്ട് നിര്‍മിക്കുന്നത്. തൂണുകള്‍ക്കുള്ള പൈലിംഗ് കഴിഞ്ഞ് അതിന്മുകളില്‍ സ്പാനിന്റെ ഭാരത്തിന് സമാനമായി അത്രയും ഭാരമുള്ള മണല്‍ചാക്കുകള്‍ ഒരാഴ്ചയോളം അടുക്കി വെച്ച് മണ്ണിന്റെ ഭാരം താങ്ങല്‍ ശേഷിയും (സോയില്‍ ബിയറിങ് കപ്പാസിറ്റി) പരീക്ഷിച്ച് കഴിഞ്ഞു.

ഇപ്പോള്‍ ലൈനിന് ഇരുഭാഗത്തുമായി തൂണുകള്‍ നിര്‍മിക്കുന്നതിനുള്ള കമ്പികെട്ടല്‍ ജോലി ആരംഭിച്ച് കഴിഞ്ഞു.
റെയില്‍വേയൂുടെ ജോലികള്‍ക്ക് മാത്രം രണ്ട്‌കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്്. അഞ്ചര മീറ്റര്‍ ഉയരവും ഒന്നര മീറ്റര്‍ വ്യാസവുമുള്ള രണ്ട് തൂണുകളാണ് നിര്‍മിക്കേണ്ടത്. ഇതിന്റെ ബേസ്‌മെന്റ് എട്ടര മിറ്റര്‍ നീളത്തിലും നാലര മീറ്റര്‍ വീതിയിലും ഒന്നരമീറ്റര്‍കനത്തിലും വാര്‍ത്തശേഷം അതിന് മുകളിലാണ് തുണ്‍്‌നിര്‍മാണം.
അതേസമയം റോഡ്‌സ ്ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി) മേല്‍നോട്ടത്തില്‍ നടത്തുന്ന മറ്റ് സ്പാനുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. റെയില്‍ ലൈനില്‍ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് എട്ട് സ്പാനുകളും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് നാല് സ്പാനുകളുമാണുള്ളത്. അങ്ങാടിപ്പുറം ഭാഗത്തെ സ്പാനുകള്‍ക്ക് ആകെ 404.13 മീറ്ററും പെരിന്തല്‍മണ്ണ ഭാഗത്തേതിന് 171.08 മീറ്ററും നീളമുണ്ട്. ഈസ്പാനുകള്‍ തൂണുകള്‍ക്ക് മുകളില്‍ കുട്ടിയോജിപ്പിക്കുന്ന ജോലികളും സ്പാനുകള്‍ക്ക് കൈവരി സ്ഥാപിക്കലുമാണ് ഇപ്പോള്‍ ആര്‍.ബി.ഡി.സിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it