kannur local

ട്രയാങ്കിള്‍ സര്‍ക്യൂട്ട് മലബാറിലെ ടൂറിസം വളര്‍ച്ചയ്ക്ക് ശക്തി പകരും: മന്ത്രി

ആലക്കോട്: പാലക്കയംതട്ട് ടൂറിസം ട്രയാങ്കിള്‍ സര്‍ക്യൂട്ട് പദ്ധതി മലബാറിലെ ടൂറിസം വളര്‍ച്ചക്ക് ശക്തി പകരുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
നടുവില്‍ ഗ്രാമപ്പഞ്ചായത്തി ല്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടില്‍ സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മലബാര്‍ മേഖലയിലെ ടൂറിസം വികസനത്തിന് സഹായകമാകുന്ന നിരവധി പദ്ധതികള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ജില്ലയില്‍ ടൂറിസം രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രകൃതിരമണീയമായ ഭൂപ്രദേശവും ശുദ്ധജല തടാകവും കുളിര്‍മയുള്ള കാറ്റും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള നടപ്പാത, ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, വിദൂര കാഴ്ചകള്‍ കാണാനുള്ള സൗകര്യങ്ങള്‍, ടോയ്‌ലെറ്റ് ബ്ലോക്ക്, ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. പൈതല്‍മല, കാഞ്ഞിരക്കൊല്ലി തുടങ്ങിയ സ്ഥലങ്ങള്‍ പാലക്കയം തട്ടില്‍നിന്ന് ദൃശ്യമാണ്.
ജില്ലാ പഞ്ചായത്ത് അംഗം ജോയ് കൊന്നക്കല്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍, മുന്‍ പ്രസിഡന്റ് പി ടി മാത്യൂ, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, അംഗങ്ങളായ കെ സി ഗണേശന്‍, കെ പി ഗംഗാധരന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it