ട്രംപിനേക്കാള്‍ ഹിലാരിക്ക് വിജയസാധ്യതയെന്ന് അഭിപ്രായസര്‍വേ

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന് വിജയസാധ്യത കൂടുതലെന്ന് അഭിപ്രായസര്‍വേ. ഈ മാസം 20-24 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ സര്‍വേയില്‍ 46.6 ശതമാനം ആളുകളും വോട്ടുചെയ്തത് ഹിലാരിക്ക് അനുകൂലമായാണ്. 33.3 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്. 20.1 ശതമാനം പേര്‍ ഇരുവര്‍ക്കും പിന്തുണ നല്‍കിയില്ല.
ജൂണ്‍ 12നുണ്ടായ ഒര്‍ലാന്‍ഡോ വെടിവയ്പിനു പിന്നാലെ മുസ്‌ലിംകള്‍ രാജ്യത്തു പ്രവേശിക്കുന്നതിനെതിരായുള്ള ട്രംപിന്റെ നിലപാടുകള്‍ക്ക് വന്‍ പിന്തുണ ലഭിച്ചിരുന്നു. ഇത് ക്ലിന്റന്റെ സാധ്യത കുറച്ചിരുന്നു. എന്നാല്‍, സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകള്‍ നേരിടുന്ന ട്രംപിന്റെ നേട്ടം താല്‍ക്കാലികമായിരുന്നെന്ന് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നു. റോയിട്ടേഴ്‌സ് ആണ് സര്‍വേഫലം പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it