ട്രംപിനും ഹിലരിക്കും മുന്നേറ്റം

ട്രംപിനും ഹിലരിക്കും മുന്നേറ്റം
X
Hilary-and-trump

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ വോട്ടെടുപ്പുകളില്‍ റിപബ്ലിക്കന്‍ പക്ഷത്ത് മുന്‍നിരയിലുള്ള ഡൊണാള്‍ഡ് ട്രംപ് നിര്‍ണായകമായ ഫ്‌ളോറിഡയില്‍ വന്‍ ജയം. എന്നാല്‍ ഒഹായോവില്‍ ജോണ്‍ കാസിച്ചിനു മുമ്പില്‍ കാലിടറി. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റന്‍ ഫ്‌ളോറിഡ, ഒഹായോ, ഇലിനോയി, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയവുമായി ലീഡ് ഭദ്രമാക്കി. സ്വന്തം തട്ടകമായ ഫ്‌ളോറിഡയില്‍ ട്രംപിനോട് തോറ്റ റിപബ്ലിക്കന്‍ സെനറ്റല്‍ മാര്‍കോ റൂബിയോ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മല്‍സരങ്ങളില്‍ നിന്നു പിന്‍മാറി. ഒഹായോ, ഇലിനോയി, മിസൗറി, നോര്‍ത്ത് കാരലൈന്‍, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് പ്രൈമറി നടന്നത്. അഞ്ചിടങ്ങളിലും ഹിലരി ജയം നേടിയപ്പോള്‍ ട്രംപിന് നാലിടങ്ങളിലേ ജയിക്കാനായുള്ളു. മുതിര്‍ന്ന നേതാക്കള്‍ ട്രംപിന്റെ നിലപാടുകളോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചത് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, ഈ ജയത്തോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പദവയിലേക്ക് ട്രംപ് ഒന്നു കൂടി അടുത്തിരിക്കുകയാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം നേടാന്‍ 2472 പേരില്‍ 1237 പേരുടെ പിന്തുണ ആവശ്യമുള്ളപ്പോള്‍ ഡെമോക്രാറ്റിക് നിരയില്‍ 4763 പേരില്‍ 2382 പേരുടെ പിന്തുണ വേണം. ട്രംപിന് 621ഉം ഹിലരിക്ക് 1561ഉം പേരുടെ പിന്തുണ ഇതുവരെ ലഭിച്ചിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഹിലരി വിവിധയിടങ്ങളില്‍ ജയം നേടിയത്. ഹിലരിക്ക് ബേണി സാന്‍ഡേഴ്‌സ് മാത്രമാണ് എതിരാളിയെങ്കില്‍ റൂബിയോ, ടെഡ് ക്രൂസ്, ജോണ്‍ കാസിച് എന്നിവരാണ് ട്രംപിനെതിരേ മല്‍സരിക്കുന്നത്. മാര്‍കോ റൂബിയോയുടെ പിന്‍മാറ്റത്തിലൂടെ ട്രംപിന്റെ എതിരാളികളുടെ എണ്ണം രണ്ടായി കുറഞ്ഞിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it