ernakulam local

ടോള്‍ ബൂത്ത് അക്രമിച്ച കേസ്: ഒമ്പതുപേര്‍ പിടിയില്‍

മട്ടാഞ്ചേരി: കുണ്ടന്നൂര്‍-ഐലന്റ് പാലത്തിലെ ടോള്‍ ബൂത്ത് അക്രമിച്ച് നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഒമ്പത് പേരെ ഹാര്‍ബര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി പാര്‍വ്വതി വീട്ടില്‍ സൂരജ് മുരളീധരന്‍(38), മട്ടാഞ്ചേരി കൊച്ചങ്ങാടി റോഡില്‍ നേവാലില്‍ ഹംസത്ത്(28), മട്ടാഞ്ചേരി മാലാം പറമ്പ് പള്ളിക്ക് സമീപം തൈക്കല്‍ വീട്ടില്‍ തന്‍സില്‍(29), മട്ടാഞ്ചേരി മാലാം പറമ്പ് പള്ളിക്ക് സമീപം അഞ്ചന മുറിപ്പറമ്പ് വീട്ടില്‍ ഹാരിസ്(35), മട്ടാഞ്ചേരി മേപ്പറമ്പില്‍ ആസിഫ്(28), മട്ടാഞ്ചേരി കൊച്ചങ്ങാടി പള്ളി പറമ്പില്‍ വീട്ടില്‍ ഹാഷിം(30), മട്ടാഞ്ചേരി ഗുജറാത്തി തുരുത്തി പറമ്പില്‍ വീട്ടില്‍ ലുക്ക്മാന്‍(25), മട്ടാഞ്ചേരി പനയപ്പിള്ളി പിള്ളയാര്‍ കോവില്‍ വീട്ടില്‍ ഷജീര്‍ ഹുസയ്ന്‍(30), മട്ടാഞ്ചേരി പണ്ടാരപ്പറമ്പില്‍ സനീഷ്(30) എന്നിവരെയാണ് ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, ഹാര്‍ബര്‍ എസ്‌ഐ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. സൂരജ് മുരളീധരന്‍ മട്ടാഞ്ചേരിയില്‍ നിന്ന് ടോള്‍ ബൂത്തില്‍ എത്തുകയും ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടപ്പോള്‍ പഴയ പാസ് എടുത്ത് കാണിക്കുകയും ചെയ്തു.
പുതിയ പാസ് ആവശ്യപ്പെട്ട ജീവനക്കാരോട് ഇയാള്‍ തര്‍ക്കിക്കുകയും കൂടുതല്‍ പേരെ ഫോണില്‍ വിളിച്ച് വരുത്തി ജീവനക്കാരെ വിരട്ടിയോടിക്കുകയും ബൂത്തില്‍ ഉണ്ടായിരുന്ന പണം വലിച്ചെറിയുകയും മേശയും കസേരകളും ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തതായാണ് കേസ്.
ഏകദേശം നാല്‍പ്പതിനായിരം രൂപയുടെ നഷ്ടമുള്ളതായി കരാറുകാരന്‍ കാസിം പരാതിയും നല്‍കിയിരുന്നു.
സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശ്രീജിത്ത്, രാധാകൃഷ്ണന്‍, രാജീവ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ റെന്നീസ്, ആന്റോ മത്തായി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it