palakkad local

ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വോട്ട് രേഖപ്പെടുത്തി

ആനക്കര: എം.എല്‍.എ വോട്ട് ചെയ്ത ബൂത്തില്‍ പരാധിനതകളേറെ. വെളളവും വെളിച്ചവുമില്ലാത്ത ബുത്തായിരുന്നു. പട്ടിത്തറ പഞ്ചായത്തിലെ ഒതളൂര്‍ 61 ാം അംഗന്‍വാടിയിലെ ബൂത്ത് ഇലക്ഷന്‍ തലേദിവസം എത്തിയ ഇലക്ഷന്‍ ഉദ്യോഗസ്ഥരാണ് ഏറെ വെട്ടിലായത്. മേല്‍ക്കൂരയില്‍ നിറയെ പുഴുക്കളും വെളിച്ചവുമില്ലാതെ ഇവിടേക്ക് പിന്നീട് സമീപത്തെ വീട്ടീല്‍ നിന്നാണ് വയര്‍ വലിച്ച് കണക്ഷനെടുത്തത്.
പിന്നീട് ഇലക്ഷന്‍ ദിവസം രാവിലെ വൈദ്യൂതി പോയതിനാല്‍ പോയതിനാല്‍ ഏഴരക്കാണ് വൈദ്യുതിവന്ന് വോട്ടിങ്ങ് ആരംഭിച്ചത്. ്ശക്തമായ മഴയായതിനാല്‍ അംഗന്‍വാടിയില്‍ ഇരുട്ടായിരുന്നു.
പിന്നീട് പത്തോടെ തൃത്താല എം.എല്‍.എ വി.ടി.ബല്‍റാമും കുടുംബവും വോട്ട് ചെയ്യാന്‍ വന്നതോടെ വൈദ്യുതി വീണ്ടും പോയി. പിന്നീട് ടോര്‍ച്ചിന്റെ സഹായത്തോടെയാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. ഇതിന് ശേഷം മണിക്കൂര്‍ കഴിഞ്ഞാണ് വൈദ്യുതിവന്നും പോയിയുമിരുന്നത്.
പ്രിസൈഡിങ് ഓഫിസര്‍, പോലീസ് ഡ്യൂട്ടിക്ക് എത്തിയിരുന്നതും സ്ത്രീകളായിരുന്നു. വൈദ്യൂതിയും ശൗചാലയം പോലുമില്ലായിരുന്നു ഇവിടെ. കോഴിക്കോട് സ്വദേശിയായ വനിതയായിരുന്നു ഇവിടെ പോലീസ് ഡ്യൂട്ടിക്ക് എത്തിയിരുന്നത്.
ഇനിയും ഇലക്ഷന്‍ സമയങ്ങളില്‍ ബൂത്തിനായി തിരെഞ്ഞടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ ബൂത്ത് അനുവദിക്കരുതെന്നാണ് മുഖ്യ ആവശ്യം. വര്‍ഷങ്ങളായി സി.പി.എം നേത്യത്വത്തില്‍ ഭരണം നടക്കുന്ന പഞ്ചായത്താണിത്.
Next Story

RELATED STORIES

Share it