ടോപ്പര്‍ അഴിമതി: മുന്‍ ബോര്‍ഡ് സെക്രട്ടറി അറസ്റ്റില്‍

പട്‌ന: ടോപ്പര്‍ അഴിമതിക്കേസില്‍ ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് (ബിഇഎസ്ബി) മുന്‍ സെക്രട്ടറിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഹരിഹര്‍നാഥ് ഝാ ആണ് അറസ്റ്റിലായത്. ടോപ്പേഴ്‌സ് അഴിമതിയില്‍ ഝായ്ക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് പട്‌ന സീനിയര്‍ പോലിസ് സൂപ്രണ്ട് മനു മഹാരാജ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
Next Story

RELATED STORIES

Share it