ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ ഭേദപ്പെട്ട നിലയില്‍
BY swapna en3 Dec 2015 5:12 AM GMT
X
swapna en3 Dec 2015 5:12 AM GMT
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയിട്ടുണ്ട്.രഹാനെയും(66), അശ്വിനു(0) മാണ് ക്രീസില്‍. ധവാന് 33ഉം കോഹ്ലി ഉം 44 റണ്‍സെടുത്തു.
ഒരവസരത്തില്‍ മൂന്നിന് 66 എന്ന നിലയിലായിരുന്നു ഇന്ത്യ.ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പിഡറ്റ നാലും ്അബോട്ട് മൂന്നും വിക്കറ്റ് നേടി.
പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്നു അവസാനത്തെ മല്സരത്തിനിറങ്ങയത്. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ലയിലാണ് മല്‍സരം. 2-0ന്റെ അപരാജിത ലീഡുമായി ടീം ഇന്ത്യ നേരത്തേ തന്നെ പരമ്പര പോക്കറ്റിലാക്കിയതിനാല്‍ ഇന്നത്തെ മല്‍സരം അപ്രസക്തമാണ്. ആദ്യ ടെസ്റ്റിലെയും മൂന്നാം ടെസ്റ്റിലെയും ഗംഭീര വിജയങ്ങളാണ് ഇന്ത്യക്കു പരമ്പര സമ്മാനിച്ചത്. രണ്ടാം ടെസ്റ്റ് കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
പരമ്പര ഇതിനകം വരുതിയി ലാക്കിയെങ്കിലും ഇന്നത്തെ ടെസ്റ്റിലും ജയിച്ച് ആധിപത്യം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയും സംഘവും. നേരത്തേ ഏകദിന, ട്വന്റി പരമ്പരകളില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്ക് ടെസ്റ്റില്‍ ഇന്ത്യ കണക്കുചോദിക്കുകയായിരുന്നു.
സ്പിന്‍ തന്നെയാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബാറ്റിങ്നിര പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്.
ബൗളര്‍മാര്‍ അരങ്ങുവാണ പരമ്പരയില്‍ ഇരുടീമിലെയും ബാറ്റ്സ്മാന്മാര്ക്ക് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഒരു സെഞ്ച്വറിപോലും പരമ്പരയില്‍ ഇരുടീമിലെയും താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇത് അടിവരയിടുന്നു. 195 റണ്‍സെടുത്ത ഇന്ത്യന്‍ ഓപണര്‍ മുരളി വിജയിയാണ് പരമ്പരയിലെ ടോപ്സ്കോറര്‍. 173 റണ്‍സോടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്സ് രണ്ടാമതുണ്ട്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT