kannur local

ടെലിഫോണ്‍ കേബിള്‍ കത്തിനശിച്ചു

ഇരിട്ടി: പയഞ്ചേരി മുക്കില്‍ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് ടെലിഫോണ്‍ കേബിള്‍ കത്തി നശിച്ചു. 500 ഓളം ഫോണുകളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് കത്തി നശിച്ചത്.
വിവരമറിഞ്ഞെത്തിയ ടെലിഫോണ്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു. ടൗണിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും റോഡരികിലെ കേബിളിനടുത്താണ്. തീ പിടിച്ചതെങ്ങനെയാണെന്ന കാര്യത്തെക്കുറിച്ച് ടെലിഫോണ്‍ അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
Next Story

RELATED STORIES

Share it