ടെലികോം സെക്രട്ടറി രാകേഷ് ഗാര്‍ഗിനെ ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ടെലികോം സെക്രട്ടറി രാകേഷ് ഗാര്‍ഗിനെ ന്യൂ നപക്ഷ മന്ത്രാലയത്തിലേക്കു മാറ്റി. ഉന്നതോദ്യോഗസ്ഥ തലത്തിലെ അഴിച്ചുപണിയുടെ ഭാഗമായാണ് വിരമിക്കാന്‍ 10 മാസം മാത്രമുള്ള ഗാര്‍ഗിനെ സ്ഥലം മാറ്റിയത്. ജെ എസ് ദീപകിനെ പുതിയ ടെലികോം സെക്രട്ടറിയായി നിയമിച്ചു.
ഉത്തര്‍പ്രദേശ് കേഡറിലെ 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ദീപക് ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക വിദ്യാ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. വ്യക്തമായ കാരണങ്ങള്‍ വെളിപ്പെടുത്താതെയാണ് ഗാര്‍ഗിനെ നീക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. 2014 ജൂലൈ 17ന് ടെലികോം സെക്രട്ടറിയായി ചുമതലയേറ്റ ഗാര്‍ഗ് ഈ വര്‍ഷം നവംബറിലാണ് വിരമിക്കേണ്ടത്. മധ്യപ്രദേശ് കേഡറില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍ ശര്‍മയാണ് ജെ എസ് ദീപകിനു പകരം ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക വിദ്യാവകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റത്. പത്തോളം പുതിയ സെക്രട്ടറിമാരെ വിവിധ കേന്ദ്ര വകുപ്പുകളില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥകാര്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ കൃഷന്‍കുമാര്‍ ജലന്‍ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് സെക്രട്ടറിയാവും.
കൃഷി, കര്‍ഷക, ക്ഷേമ വകുപ്പില്‍ സിറാജ് ഹുസയ്‌നു പകരം ശോഭന കെ പട്‌നായക് സെക്രട്ടറിയാവും. 1982 ബാച്ച് ഐഎ എസ് ഉദ്യോഗസ്ഥന്‍ അബിനാശ് കെ ശ്രീവാസ്തവയെ ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം സെക്രട്ടറിയായി നിയമിച്ചതായും അധികൃതര്‍ അറിയിച്ചു.
ദേശീയ പട്ടികജാതി കമ്മീഷ ന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിനോദ് അഗര്‍വാളിനെ മാറ്റി ആദിവാസികാര്യ സെക്രട്ടറി അരു ണ്‍ ഝാക്ക് ചുമതല നല്‍കി. അഗര്‍വാളിന് ഭിന്നശേഷിക്കാരുടെ ക്ഷേമ വകുപ്പില്‍ സെക്രട്ടറി ചുമതല നല്‍കി. പട്ടിക വര്‍ഗ കമ്മീഷ ന്‍ സെക്രട്ടറി ശ്യാം എസ് അഗര്‍വാളിനെ ആദിവാസി ക്ഷേമ കാര്യ മന്ത്രാലയം സെക്രട്ടറിയായും നിയമിച്ചു.
Next Story

RELATED STORIES

Share it