kasaragod local

ടെന്‍ഡറില്ലാതെ പണികള്‍ നല്‍കുവാനുള്ള ഉത്തരവുകള്‍ റദ്ദാക്കണമെന്ന്

കാസര്‍കോട്: പൊതുമരാമത്ത്-ജലവിഭവ വകുപ്പുകള്‍ നടത്തേണ്ട നിര്‍മാണ പ്രവൃത്തികള്‍ ടെന്‍ഡര്‍ കൂടാതെയും മുന്‍കൂര്‍ പണം നല്‍കിയും 20 അക്രെഡിറ്റഡ് ഏജന്‍സികള്‍ക്ക് നല്‍കുവാനുള്ള സര്‍ക്കാര്‍ ഉത്തരവുകല്‍ പിന്‍വലിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു.
കേരള സംസ്ഥാന കണ്‍സ്ട്രഷന്‍ കോര്‍പറേഷന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ്, കിറ്റകോ ലിമിറ്റഡ്, റോഡ്‌സ് ആന്റ് ബ്രിഡ്ജ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍, കേരള കോസ്റ്റല്‍ എരിയ വികസന കോര്‍പറേഷന്‍, കെഎസ്ഇബി, കേരള സംസ്ഥാനനിര്‍മിതി കേന്ദ്രം, കെല്‍, കെപിഎച്ച്‌സി, സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ്, ഹാബിറ്റാറ്റ്, കോസ്റ്റ് ഫോര്‍ഡ്, കേരള സ്റ്റേറ്റ്, ഇന്‍ഡസ്ട്രിയല്‍ കേരള എന്റര്‍പ്രൈസ് ലിമിറ്റഡ്, കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍, ബിഎസ്എന്‍എല്‍ എന്നീ ഏജന്‍സികളെ ടെന്‍ഡര്‍ ഇല്ലാതെ പണികള്‍ ഏല്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഫലത്തില്‍ പൊതുമരാമത്ത് ജലവിഭവ വകുപ്പുകളിലെ എന്‍ജിനിയര്‍മാരടക്കമുള്ള ജീവനക്കാരെയും പതിനായിരക്കണക്കിന് ചെറുകിട-ഇടത്തരം കരാരുകാരെയും ഉത്തരവ് പ്രതിസന്ധിയിലാക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. ലോഫ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ അബ്ദുര്‍റഹ്മാന്‍ ഹാജി ജാസ്മിന്‍ മുഖ്യപ്രഭാഷണം നടത്തി, ഗോപിനാഥന്‍ നായര്‍, ബി കെ മുഹമ്മദ്, സി എല്‍ ഹനീഫ്, അബ്ദുര്‍ റഹ്മാന്‍ മാസ്തിക്കുണ്ട്, ഇ അബൂബക്കര്‍ ഹാജി, ജാസിര്‍ ചെങ്കള സംസാരിച്ചു.
Next Story

RELATED STORIES

Share it