Pathanamthitta local

ടൂറിസ-വിദ്യാഭ്യാസ രംഗങ്ങളില്‍ തണ്ണിത്തോടിനെ പ്രധാന കേന്ദ്രമാക്കും

കോന്നി: ടൂറിസ-വിദ്യാഭ്യാസ രംഗങ്ങളില്‍ തണ്ണിത്തോടിനെ പ്രധാന കേന്ദ്രമാക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന്റെ ആവശ്യമാണെന്നും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പതിനഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോന്നിയിലെത്തിയെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റം സൃഷ്ടിക്കാന്‍ കോന്നിക്ക് സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. തണ്ണിത്തോട് പഞ്ചായത്തിലുള്‍പ്പെട്ട അടവിയില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി വന്‍വിജയമായിരിക്കുകയാണ്. ഈ വര്‍ഷം 60 ലക്ഷം രൂപയാണ് കുട്ടവഞ്ചി സവാരിയിലൂടെ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ജി അനിത, ബിനിലാല്‍, തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, വൈസ് പ്രസിഡന്റ് ജോണ്‍ മാത്യു തെനയംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രിയ എസ് തമ്പി, പി ആര്‍ രാമചന്ദ്രന്‍പിള്ള, ഐഎച്ച്ആര്‍ഡി കോളജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it