Flash News

ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് അഞ്ചുപേര്‍ മരിച്ചു

മലപ്പുറം : മലപ്പുറം ഐക്കരപ്പടിയില്‍ ടൂറിസ്റ്റ് ബസ്, ലോറിയിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന്‍ (54), ദേവി (67), ഓമന, സഹോദരങ്ങളായ സൂര്യ (13), അതുല്‍ (15) എന്നിവരാണു മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം, ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് സേലത്തുനിന്നു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it