kozhikode local

ടൂറിസ്റ്റ് ബസ്സിനു നേരെ ആക്രമണം: അച്ഛനും മകനും അറസ്റ്റില്‍

കോഴിക്കോട്: പന്നിയങ്കര ജനത പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ ബസ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ്സ് സംഘം ചേര്‍ന്ന് അടിച്ചു തകര്‍ത്തു. ബുധനാഴ്ച അര്‍ധ രാത്രിയിലാണ് പന്നിയങ്കര റഹ്മാനിയ ഹൗസില്‍ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ് അടിച്ചു തകര്‍ത്തത്.
സംഭവത്തില്‍ മണല്‍ മാഫിയ സംഘത്തിലെ ബ്ലാക്ക് മണി എന്നയാളെയും മകന്‍ നന്ദുവിനേയും പന്നിയങ്കര പോലിസ് അറസ്റ്റ് ചെയ്തു. ഹസ്ബി ട്രാവല്‍സിന്റെ ബസുകള്‍ ഓട്ടമില്ലാത്ത സമയത്ത് നിര്‍ത്തിയിടുന്ന പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബസുകളില്ലാത്ത സമയത്ത് അന്യ വാഹനങ്ങള്‍ നിര്‍ത്തിയിടാറ് പതിവുണ്ട്. എന്നാല്‍ ബസുകള്‍ രാത്രി ട്രിപ്പ് അവസാനിപ്പിച്ച് എത്തിയാല്‍ അവിടെയുള്ള അന്യ വാഹനങ്ങള്‍ മാറ്റിയിടണമെന്ന് ജീവനക്കാര്‍ പറയാറുണ്ട്. ഇങ്ങനെ മണിയും സംഘവും ഇവിടെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ക്ലീനര്‍ മുസ്തഫയെ കയ്യേറ്റം ചെയ്തു.
പിന്നീട് സ്ഥലം വിട്ട ശേഷം മണി സംഘത്തോടൊപ്പം അര്‍ധരാത്രിയിലെത്തി ടൂറിസ്റ്റ് ബസിന്റെ ഇരുവശങ്ങളിലേയും പതിമൂന്നോളം ചില്ലുകളും മുന്‍വശത്തെ ചില്ലും അടിച്ചു തകര്‍ക്കുകയായിരുന്നു.
രാത്രിയില്‍ തന്നെ സംഭവം സംബന്ധിച്ച് പന്നിയങ്കര പോലിസില്‍ പരാതിയുമായി ബസ് ജീവനക്കാരെത്തിയെങ്കിലും സ്്‌റ്റേഷനില്‍ പരാതി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. കണ്‍ട്രോള്‍ റൂമില്‍ നിന്നുമെത്തിയ പോലിസാണ് സംഭവസ്ഥലം രാത്രിയില്‍ സന്ദര്‍ശിച്ചത്.വ്യത്യസ്തമായ ആക്രമണ കേസുകളിലും മണല്‍ വാരല്‍ തുടങ്ങിയ സംഗതികളിലും പ്രതിയാണ് അറസ്റ്റിലായ മണി.
Next Story

RELATED STORIES

Share it