Pathanamthitta local

ടൂറിസം രംഗത്ത് ജില്ലയ്ക്ക് വലിയ സാധ്യത: മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: വിനോദസഞ്ചാര രംഗത്ത് പത്തനംതിട്ട ജില്ലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിറ്റിപിസി) വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കലക്ടറേറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പില്‍ഗ്രിം, ഇക്കോ, ഹെറിറ്റേജ് ടൂറിസം മേഖലകളില്‍ ജില്ല വളരെ മുന്നേറിക്കഴിഞ്ഞു. ജില്ലയിലെ ശബരിമല-മാരാമണ്‍- ചെറുകോല്‍പ്പുഴ തീര്‍ഥാടനങ്ങളില്‍ ലക്ഷക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പങ്കെടുക്കുന്നത്. ഇതിനു പുറമേ വിവിധ ക്ഷേത്രങ്ങളും ദേവാലയങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് വളരെയധികം പേര്‍ എത്തുന്നുണ്ട്. ഹെറിറ്റേജ് ടൂറിസം രംഗത്ത് ആറ•ുള ക്ഷേത്രവും ആറന്മുള കണ്ണാടിയും ആറന്മുള വള്ളംകളിയും ലോകശ്രദ്ധയില്‍ എത്തിക്കഴിഞ്ഞു. ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് കോന്നി ഇക്കോ ടൂറിസം മേഖല. ഇവിടുത്തെ ട്രക്കിങ്, ജീപ്പ് സഫാരി, ആനക്കൂട്, കുട്ടവഞ്ചി സഞ്ചാരം എന്നിവ ജനപ്രിയമാണ്.
ഗവി വിനോദസഞ്ചാരമാണ് ജില്ലയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഗവിയുടെ വിനോദസഞ്ചാര വികസനത്തിന് കേന്ദ്ര ധനസഹായം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ വിനോദസഞ്ചാരരംഗം വികസിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ ഡിടിപിസി ദീര്‍ഘവീക്ഷണത്തോടെയുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുകയാണ്. ലോകത്ത് എവിടെയിരുന്നും പത്തനംതിട്ടയുടെ വിനോദസഞ്ചാര സൗകര്യങ്ങളെപ്പറ്റി അറിയുന്നതിനുള്ള മാര്‍ഗമാണ് ഡിടിപിസിയുടെ വെബ്‌സൈറ്റെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിടിപിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വെട്ടൂര്‍ജ്യോതിപ്രസാദ്, റോഷന്‍ നായര്‍, എസ്ബിനു, അജി അലക്‌സ്, ഡിടിപിസി സെക്രട്ടറി വര്‍ഗീസ് പുന്നന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it