Flash News

ടീസ്താ സെറ്റില്‍വാദിന്റെ താല്‍ക്കാലിക ജാമ്യം സുപ്രിംകോടതി നീട്ടി

ടീസ്താ സെറ്റില്‍വാദിന്റെ താല്‍ക്കാലിക ജാമ്യം  സുപ്രിംകോടതി നീട്ടി
X
teesta--stelvad
ന്യൂഡല്‍ഹി: ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റില്‍വാദിന് കോടതി നല്‍കിയ താല്‍ക്കാലിക ജാമ്യം ഡിസംബര്‍ അഞ്ചുവരെ സുപ്രിംകോടതി നീട്ടി.
കേസില്‍ ആരോപിതനായ ടീസ്തയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിനോട് വിചാരണയ്ക്ക് ഹാജരായാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ ജാമ്യം നല്‍കിയ  മുംബൈ ഹൈക്കോടതിയുടെ നിബന്ധനകള്‍ പാലിക്കാനും കോടതി ആവശ്യപ്പെട്ടു.കേസില്‍ ഗുജറാത്ത് ഹൈക്കോടതി ടീസ്തയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടീസ്ത സുപ്രിംകോടതിയെ സമീപിച്ചത്. ടീസ്തയ്ക്ക് ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ തെറ്റ് എന്നാണ് സുപ്രിംകോടതി വിശേഷിപ്പിച്ചത.്

ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് മ്യൂസിയം നിര്‍മിക്കാന്‍ സ്വരൂപിച്ച വിദേശ പണം തട്ടിയെടുത്തെന്ന് ആരോപിച്ചാണ് കേസ്. തനിക്കെതിരേ സര്‍ക്കാരും പോലിസും ചേര്‍ന്ന ഉണ്ടാക്കിയ കേസാണിതെന്ന് ടീസ്ത വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it