ടീം ഇന്ത്യ 215ന് ഓള്‍ ഔട്ട്

നാഗ്പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഒന്നാംദിനം തന്നെ അവസാനി ച്ചു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ 78.2 ഓവറില്‍ 215 റണ്‍സിന് സന്ദര്‍ശകര്‍ പുറത്താക്കി. ഇതേ നാണയത്തില്‍ ഇന്ത്യയും തിരിച്ചടിച്ചു. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 11 റണ്‍സെന്ന നിലയിലാണ്.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളെയുംപോലെ സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ നാലു വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയുടെ അന്തകനായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മോര്‍നെ മോര്‍ക്കലും ഇന്ത്യന്‍ തകര്‍ച്ച വേഗത്തിലാക്കി.
ഇന്ത്യന്‍ നിരയില്‍ ഒരാള്‍പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. 40 റണ്‍സെടുത്ത ഓപണര്‍ മുരളി വിജയാണ് ടോപ്‌സ്‌കോറര്‍. 84 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും താരം നേടി. വാലറ്റത്ത് രവീന്ദ്ര ജഡേജ (34), വൃധിമാന്‍ സാഹ (32) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 200 കടത്തിയത്. ഏഴാം വിക്കറ്റില്‍ ജഡേജ-സാഹ സഖ്യം 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മറുപടി ബാറ്റിങില്‍ സ്റ്റിയാന്‍ വാന്‍സൈല്‍ (0), ഇംറാന്‍ താഹിര്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്.
Next Story

RELATED STORIES

Share it