kozhikode local

ടി ശിവദാസ് വിശാലമായൊരു 'തണലാ'യിരുന്നു

പി എ എം ഹനീഫ്

കോഴിക്കോട്: പണ്ട്...പണ്ട്.... എന്നു പറഞ്ഞാണ് തുടങ്ങേണ്ടത്... ഇന്നലെ കാപ്പാട് വികാസ് നഗറില്‍ അന്തരിച്ച ടി ശിവദാസിനൊരു ഓര്‍മ കുറിപ്പെഴുതുമ്പോള്‍ പണ്ട്...പണ്ട്.. എന്നിങ്ങനെ തുടങ്ങിയെങ്കില്‍ നേരിയ പൊരുത്തക്കേടുണ്ട്...
പണ്ട്...അത്ര.... പിറകോട്ട് പോകണമെന്നില്ല. സാംസ്‌കാരിക രംഗത്ത് ഒന്നിലേറെ അമരന്‍മാര്‍ നിത്യവും നിര്‍മാണം സംബന്ധിക്കുന്ന അന്തിപ്പൊന്‍ വട്ടത്തില്‍ ഞാന്‍ ആദ്യം ടി ശിവദാസിനെ കാണുന്നു.
'ശരി.....തന്ന്യേ ടോ....
തിക്കൊടിയന്‍ മാഷ് ചില സര്‍ക്കാര്‍ തല പ്രശ്‌നങ്ങളില്‍ ശിവ ദാസിനോടാണ് സംശയ നിവൃത്തി വരുത്തുക. നാളും തിയ്യതിയും ഫയല്‍ നമ്പറടക്കം ശിവദാസ് വിശദീകരിക്കും..
നാഷനല്‍ ബുക്സ്റ്റാളിന്റെ വിശാലവും തണുപ്പും തണലും ആവശ്യത്തിലേറെ നല്‍കുന്ന വരാന്തയില്‍ മൂന്നു മണിയോടെ ' കമ്പനി അംഗങ്ങള്‍ ' വന്നു തുടങ്ങും... ആദ്യം എത്തുക എസ് കെ പൊറ്റക്കാടാണ്... അമരന്‍മാര്‍ ഒന്നൊഴിയാതെ വരും... തിക്കോടിയന്‍, എം അച്ചുതന്‍, എവിപി നമ്പൂതിരി... എം എസ് മേനോന്‍....
എട്ടു മണിയോടെ ഒരു വമ്പന്‍ സാംസ്‌കാരിക കൂട്ടായ്മയാണിത്... ശിവദാസന്‍ ഏതെങ്കിലും മൂലയിലായി ഒതുങ്ങി നില്‍ക്കും ...അവിടെ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല... ഗ്രന്ഥ നിരൂപണം വാമൊഴിയില്‍... നഗക വികസനം ഇത്തിരി ശബ്ദ ശല്യത്തോടെ, പത്ര വിശേഷങ്ങള്‍ കുറെ കൂടി ഗൗരവത്തില്‍... 'ദേശാഭിമാനി ' വിമര്‍ശിക്കപെടുമ്പോള്‍ ശിവദാസ് തുടങ്ങും...
' ആഗ്രഹം ... അങ്ങിനെയെല്ല...
അമരന്‍മാരുടെ സദസ്സ് ശിവദാസിന്റെ വിശദീകരണത്തിന് കാതു കൂര്‍പ്പിക്കും..പലേ നാടുകളില്‍ നിന്നും എഴുത്തുകാരെ, സാംസ്‌കാരിക പ്രവര്‍ത്തകരെ യോഗങ്ങള്‍ക്ക് ക്ഷണിക്കാന്‍, ഉല്‍ഘാടകനെ ബുക്ക് ചെയ്യാന്‍... എന്‍ബിഎസിലാണ് ആളെത്തുക. പി എം ശ്രീധരന്‍ ഒത്താശ ചെയ്താലേ ' അമരന്‍മാര്‍' ക്ഷണം സ്വീകരിക്കൂ.. കട്ടും മറ്റു പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുക ശിവദാസനായിരിക്കും...
കല്ലായി പുഴയിലൂടെ ജലം ഏറെ ഒഴുകി.. കോഴിക്കോടന്‍ സാംസ്‌കാരിക ബന്ധുകള്‍ ശോഷി.. നാഷണല്‍ ബുക്‌സ്റ്റാള്‍ വേരുണങ്ങി ശോവിച്ചു. പൊറ്റക്കാട് പോയി.. അച്ചുതന്‍ മാഷ് എറണാകുളത്തായി.. പലരും പല വഴിക്കായി...
പി എം ശ്രീധരന്‍ റിട്ടയറായി. പാളയത്ത് ' ബുക്ക് പോയിന്റ്' ആരംഭിച്ചപ്പോള്‍ പടി കയറി എത്തുന്നവരുടെ എണ്ണം ചുരുങ്ങി... പുതു സൗഹൃദങ്ങള്‍ പി എം ശ്രീധരനു മുന്നില്‍ ' സോറി' പറഞ്ഞു. അന്നും ടി ശിവദാസുണ്ടായിരുന്നു. കോഴിക്കോട് എന്തെരു സാംസ്‌കാരിക പരിപാടികളുണ്ടോ അതൊക്കെ പി എം ശ്രീധരന്റെ ടേബിളിലുണ്ടാവും... അതിലേറിയ പങ്കും ടി ശിവദാസിന്റേതാകും. കാരണം, ഇടതു പക്ഷ നിരയിലെ ഊര്‍ജ്ജാസ്ഥലനായ സംഘാടകര്‍ ശിവദാസനായിരുന്നു.... നാടകോല്‍സവങ്ങളിലൊക്കെ ശിവദാസന്റെ ശ്രദ്ധ ഏറെ കണിശതകളോടെ ആയിരിക്കും... ' പാര്‍ട്ടി ' ലൈന്‍ വിട്ട് മറ്റൊന്നും ചിന്തിക്കില്ല... ഒരിക്കല്‍ ഞങ്ങള്‍ തൃശൂര്‍ കേന്ദ്രമാക്കി തയ്യാറാക്കിയ ' നവീന നാടകങ്ങള്‍' എന്ന ആന്തോളജി പ്രകാശനം പു.ക.സ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഒരു ചടങ്ങിലാണ് പ്രകാശിപ്പിച്ചത്. ഡോ. രാമാനുജമായിരുന്നു പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങിനു രണ്ടു നാള്‍ മുമ്പ് ശിവദാസന്‍ എന്നോട് 'ദേശാഭിമാനിയിലെത്തി ദാസനെ കാണാന്‍ പറഞ്ഞു. ഞാന്‍ കണ്ടു. ദാസും എതിരൊന്നും പറഞ്ഞില്ല. ശിവദാസ് തൊളത്തു തട്ടി അസ്തിത്തം വെളിവാക്കി.
പാര്‍ട്ടി പരിപാടിയി.. എന്തെങ്കിലും ആക്ഷേപമുണ്ടായാല്‍....എന്തും ഏതും സൗകര്യത്തോടെ, കുട്ടികള്‍ കണക്കു ചൊല്ലിക്കൊടുക്കുന്ന അതേ ലാളിത്യത്തോടെ പരിഹരിക്കാന്‍ ശിവദാസിനറിയാം... കാപ്പാട്ടെ ചില ഗ്രന്ഥ ശാലകള്‍ക്കായി പുസ്തകം ശേഖരിക്കാന്‍ ഞങ്ങള്‍ ഒന്നിച്ചു നടന്നു. കോഴിക്കോട് സാംസ്‌കാരിക രംഗത്ത് എന്തു സംഭവിച്ചാലും ശിവദാസ് വിളിക്കും.... സാംസ്‌കാരിക പരിപാടികളില്‍ സ്വന്തം തോള്‍ സഞ്ചിയുമായി ശിവദാസിനുണ്ടാവും... സ്‌നേഹവും ലാളനയും ഇത്ര മേല്‍ നല്‍കുന്ന ശിവദാസേട്ടന്‍ ഏതു പരിപാടിയിലും മുന്‍ നിരയിലുണ്ടാവും...വാഹന സമയം കഴിഞ്ഞാല്‍ ദൂരെ എത്തേണ്ടവര്‍ക്ക് സഹായങ്ങള്‍... പരിപാടി സംഘടിപ്പിക്കാന്‍ കക്ഷി നോക്കാതെ പരിശ്രമങ്ങള്‍ ഓരോ നല്ല മനസുകളും വേര്‍പിരിയുകയാണ്...ടി ... സുധാകരന്‍... പി എം ശ്രീധരന്‍... ഇതാ...ഇപ്പോള്‍ ശിവദാസേട്ടനും...
കോഴിക്കോട്ടെ തണലുകള്‍ ഓരോന്നായി ഒഴിയുകയാണ്... തൊണ്ടയില്‍ വരളുന്ന അത്യുഷ്ണത്തില്‍ ദാഹ ജലം തേടി... ഇനി എത്ര കാലം...?
Next Story

RELATED STORIES

Share it