ടി പി ശ്രീനിവാസനുനേരെയുള്ള അക്രമം;സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമെന്ന് വിസിമാരും പിവിസിമാരും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് കേരളത്തിലെ 13 സര്‍വകലാശാലകളിലെ വിസിമാരും 9 പിവിസിമാരും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ വിവിധങ്ങളായ മാര്‍ഗങ്ങളുണ്ടെന്നിരിക്കെയാണ് ജോലി ചെയ്യാനെത്തിയ വൈസ് ചെയര്‍മാനെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഈ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ മാതൃകാപരമായ നടപടികളുണ്ടാവണമെന്നും ഡോ. എം കെ അബ്ദുല്‍ഖാദര്‍ (കണ്ണൂര്‍ സര്‍വകലാശാല), ഡോ. എം സി ദിലീപ് കുമാര്‍ (സംസ്‌കൃത സര്‍വകലാശാല), ഡോ. കുഞ്ചെറിയ പി ഐസക് (സാങ്കേതിക സര്‍വകലാശാല), ഡോ. കെ ജയകുമാര്‍ (മലയാളം സര്‍വകലാശാല), ഡോ. ബാബു സെബാസ്റ്റിയന്‍ (എംജി സര്‍വകലാശാല), ഡോ. പി കെ രാധാകൃഷ്ണന്‍ (കേരള സര്‍വകലാശാല), ഡോ. കെ മുഹമ്മദ് ബഷീര്‍ (കാലിക്കറ്റ് സര്‍വകലാശാല), ഡോ. ജെ ലത (കുസാറ്റ്), ഡോ. പി എന്‍ സുരേഷ് (കലാമണ്ഡലം സര്‍വകലാശാല), ഡോ. പി രാജേന്ദ്രന്‍ (കാര്‍ഷിക സര്‍വകലാശാല), ഡോ. റോസ് വര്‍ഗീസ് (നുവാല്‍സ് സര്‍വകലാശാല), ഡോ. ബി മധുസൂദനന്‍ (ഫിഷറീസ് സര്‍വകലാശാല), ഡോ. എം കെ സി നായര്‍ (കെയുഎച്ച്എസ്) എന്നിവരും 9 പിവിസിമാരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it