World

ടിയാനന്‍മെന്‍ കൂട്ടക്കൊല: നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അമ്മമാര്‍

ബെയ്ജിങ്: നീതിക്കായുള്ള പോരാട്ടം തുടരുമെന്നറിയിച്ച് ചൈനയിലെ ടിയാനന്‍മെന്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ അമ്മമാര്‍. തങ്ങളുടെ മക്കളുടെ മരണത്തിന് ഉത്തരം നല്‍കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ പരാജയപ്പെട്ടതായി 131 അമ്മമാര്‍ ഒപ്പുവച്ച കത്തില്‍ പറയുന്നു. 1989 ജൂണ്‍ മൂന്നിനായിരുന്നു ടിയാനന്‍മെന്‍ ചത്വരത്തില്‍ ജനാധിപത്യ പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറുകണക്കിനു യുവാക്കളെ ചൈനീസ് സൈന്യം കൊലപ്പെടുത്തിയത്. കൂട്ടക്കൊലയുടെ 27ാം വാര്‍ഷികവേളയിലും തങ്ങളുടെ സമരം തുടരുകയാണെന്ന് അമ്മമാര്‍ കത്തില്‍ പറയുന്നു.

ടിയാനന്‍മനില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായി പൊരുതുന്നതിന്റെ പേരില്‍ അവരുടെ ബന്ധുക്കള്‍ക്കുനേരെ ചൈനീസ് സുരക്ഷാസേനകള്‍ പീഡനം തുടരുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ചൈന എന്ന സന്നദ്ധസംഘടന അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതികളെല്ലാം ചൈനീസ് അധികൃതര്‍ തിരസ്‌കരിക്കുകയാണ്. 89ലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെയോ ചത്വരത്തിലുണ്ടായ കൂട്ടക്കൊലയുടെയോ സ്മാരകങ്ങള്‍ ഉയര്‍ന്നുവരുന്നത് ഭരണകൂടം തടയുകയാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ചൈന അറിയിച്ചു.
Next Story

RELATED STORIES

Share it