ടിപ്പു ജയന്തി ആഘോഷം തടയുന്നത് മതമൈത്രി തകര്‍ക്കാന്‍: സിദ്ധാരാമയ്യ

ബംഗഌരു: ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം ആഘോഷിക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന ആര്‍എസ്എസുകാരും മറ്റു വര്‍ഗീയ സംഘടനകളും സമുദായ ഐക്യം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ.
ടിപ്പു സുല്‍ത്താന്‍ മതേതരവാദിയായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള മൂന്ന് യുദ്ധങ്ങള്‍ അദ്ദേഹം നയിച്ചു. വളരെ മുമ്പ് തന്നെ ടിപ്പുവിന്റെ ജയന്തി ആഘോഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 10ന് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരേ നിരവധി സംഘടനകളും വ്യക്തികളും ചടങ്ങ് തടസ്സപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it