Flash News

ടിപ്പുവിന്റെ ജന്‍മദിനം; കര്‍ണ്ണാടകത്തില്‍ വ്യാപക അക്രമം

ബെംഗളുരു:  ടിപ്പു സുല്‍ത്താന്റെ ജയന്തിയോടു അനുബന്ധിച്ചുള്ള സര്‍ക്കാര്‍ പരിപാടികള്‍ക്കിടെ കര്‍ണ്ണാടകയില്‍ വ്യാപക അക്രമം. അക്രമത്തില്‍ ഒരു വി.എച്ച്.പി നേതാവ് മരിച്ചു. കുട്ടപ്പ എന്ന ആളാണ് പ്രതിഷേധപ്രകടനത്തിനിടെ നടന്ന അക്രമത്തില്‍ മരിച്ചത്. മടിക്കേരിയില്‍ നടന്ന പ്രകടനത്തിനിടെയാണ് കുട്ടപ്പ മരിച്ചത്. കുട്ടപ്പ തെന്നിവീണാണ് മരിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

മടിക്കേരിയില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നും അദ്ദേഹം പറഞ്ഞു.  അതിനിടെ മടിക്കേരിയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. മംഗലാപുരമടക്കം നിരവധി സ്ഥലങ്ങളില്‍ പ്രകടനം അക്രമാസ്‌ക്തമായി. ജന്‍മദിന പരിപാടികളെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ബജ്‌രംഗ് ദള്‍, വി എച്ച് പി പ്രവര്‍ത്തകരാണ് വ്യാപക അക്രമം അഴിച്ചു വിട്ടത്.എന്നാല്‍ ടിപ്പു മഹാനായ വ്യക്തിത്വമാണെന്നും ടിപ്പു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും കര്‍ണ്ണാടക സംസ്ഥാനത്തിന്റെ എല്ലാ വികസനനേട്ടങ്ങള്‍ക്കും തുടക്കമിട്ടത് ടിപ്പുവാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.  ടിപ്പു മത ഭ്രാന്തനാണെന്നാരോപിച്ചാണ് ബിജെപിയുടെ ടിപ്പു സുല്‍ത്താന്റെ ജന്‍മദിന ആഘോഷ ബഹിഷ്‌കരണം. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ തങ്ങളുടെ പ്രതിനിധികളാരും പങ്കെടുക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഹല്‍ദ് ജോഷി നേരത്തെ പറഞ്ഞിരുന്നു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ആഘോഷം സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ബിജെപിക്കുള്ള 44 എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ജോഷി പറഞ്ഞു.
18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേയും സാമൂഹിക ഉച്ചനീചത്വത്തിനെതിരേയും ശക്തമായ നിലപാടെടുത്ത മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആദ്യമായാണ് കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ 1799ല്‍ ശ്രീരംഗപട്ടണത്തുവച്ചാണ് ടിപ്പു കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it