kannur local

ടിപ്പറുകള്‍ ചീറിപ്പായുന്നു; പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍

ഉരുവച്ചാല്‍: ടിപ്പര്‍ ലോറികള്‍ അമിത വേഗതയില്‍ ചീറിപ്പായുന്നു. വാഹന പരിശോധനയില്‍ പോലിസ് നടപടിയെടുക്കാറില്ലെന്ന് നാട്ടുകാരുടെ പരാതി.അടുത്തിടെ ഉണ്ടായ വാഹനപകടത്തില്‍പ്പെട്ട് മരിച്ചവരില്‍ ഏറെയും ടിപ്പര്‍ ലോറി ഇടിച്ചാണ്.
തണാല്‍ ടിസി റോഡിലും മറ്റും വാഹന പരിശോധന നടത്തുമ്പോള്‍ അമിതവേഗതയില്‍ കൂട്ടമായി 2ഉം,3ഉം ടിപ്പര്‍ ലോറികള്‍ചീറിപ്പായുന്നത് പോലീസ് പിടികൂടാറില്ല.മറിച്ച് ചെങ്കണ്‍ ലോറികളെയും ബൈക്ക് യാത്രക്കാരെയും മാത്രമാണ് പോലിസിന് കണ്ണില്‍ കാണുകയുള്ളു.വാഹനത്തിരക്കേറിയ സ്ഥലങ്ങളില്‍ ടിപ്പറകളുടെ മരണപ്പാച്ചലില്‍ ജനത്തെ ഭീതിയിലാക്കുകയാണ്.മല്‍സരിച്ച് ഓടുന്ന ബസ്സുകളെയും പോലിസ് പിടികൂടാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു.പേരിന് ടിസി റോഡിലും ശിവപുരം റോഡിലും മറ്റും ദിവസവും പോലിസ് വാഹന പരിശോധന നടത്തുന്നുണ്ട്.
എന്നാല്‍ അമിത വേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ച് പോകുന്നവരെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വലിയ അപകടം നടന്നാല്‍ മാത്രം പോലിസ് കുറച്ച് സജീവമായിരിക്കും.പിന്നീട് പഴതയത് പോലെയാണ്.
സ്‌കൂള്‍ സമയങ്ങളില്‍ റോഡില്‍ തിരക്കുള്ള അവസരങ്ങളില്‍ ടിപ്പര്‍ ലോറികളുടെ അമിത വേഗതം നിയന്ത്രിക്കണമെന്ന ആവശ്യം ഉരുവച്ചാലിലെ നാട്ടുകാര്‍ അടുത്ത ദിവസം മുതല്‍ ടിപ്പര്‍ ലോറികള്‍ നിര്‍ത്തിച്ചിട്ട് മുന്നറിയപ്പ് നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ്.ഒരു നിയന്ത്രണമില്ലാതെയാണ് കൂട്ടമായി ടിപ്പറുകളുടെ മരണപ്പാച്ചില്‍.പോലിസ് വാഹന പരിശോധന നടത്തുമ്പോള്‍ ടിപ്പര്‍ ലോറികളും പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it