Alappuzha local

ടിപ്പറുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്



ആലപ്പുഴ: ടിപ്പറുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ - തണ്ണീര്‍മുക്കം റോഡില്‍ കൈചൂണ്ടി മുക്കിന് സമീപം കഴിഞ്ഞദിവസം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറിയും എതിര്‍ദിശയില്‍ വന്ന ടോറസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ സ്റ്റിയറിങ് ജാമായി വാഹനത്തിന്റെ കാബിനില്‍ പെട്ട ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. പത്തനംതിട്ട പെരുന്നാട് അറയ്ക്കല്‍ പുരയ്ക്കല്‍ ഹരിയ്ക്കാണ് പരിക്കേറ്റത്.
ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് അല്പസമയം റോഡില്‍ ഗതാഗത തടസ്സവും നേരിട്ടു.
Next Story

RELATED STORIES

Share it