kozhikode local

ടിപ്പര്‍ ലോറികളുടെ പരക്കം പാച്ചില്‍ അപകടഭീഷണിയാവുന്നു

ഫറോക്ക്: റീസോള്‍ ചെയ്ത ടയറുകളും അറ്റകുറ്റപണികള്‍ നടത്താതെയും പരിധിയിലധികം ചരക്കുകളുമായി ലാഭക്കൊതി മാത്രം ലക്ഷ്യമാക്കി പരക്കം പായൂന്ന ടിപ്പര്‍ ലോറികള്‍ അപകട ഭീഷണിയുയര്‍ത്തുന്നു.രാവിലെയും വൈകീട്ടും ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോറികള്‍ തലങ്ങും വിലങ്ങും പായുന്നത്.
വാഴയൂര്‍, ആക്കോട്, വാഴക്കാട്, അരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മെറ്റലുകള്‍, മണല്‍, ബോളറുകള്‍, ചെമ്മണ്ണ് എന്നിവ കയറ്റിവരുന്നത്. ലോറികളില്‍ ചരക്കു കൊണ്ടു പോവുമ്പോള്‍ മൂടിയിടണമെന്നാണ് ചട്ടം. എന്നാല്‍ പേരിന് ചെറിയ ഷീറ്റ് ഇട്ട് കാറ്റില്‍ പറത്തിയാണ് ഇവരുടെ പാച്ചില്‍. സമീപകാലങ്ങളിലായി നിരവധി അപകടങ്ങളാണ് ഈ മേഖലകളില്‍ അരങ്ങേറിയത്. പുലര്‍ച്ചെ ആരംഭിക്കുന്ന ഇവരുടെ പരക്കം പാച്ചിലില്‍ കാല്‍നടയാത്രക്കാരും ബൈക്ക് യാത്രികരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബൈപ്പാസ് അറപ്പുഴ പാലത്തിന് സമീപം എതിരെ വന്ന കാറിനെ ടിപ്പര്‍ ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നു ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
ചുങ്കം ഫാറൂഖ് കോളജ് വാഴക്കാട് റോഡ് റബറൈസ്ഡ് ചെയ്തതോടെ വാഹനങ്ങളുടെ വേഗത കൂടുതലാണ്. ഈ റൂട്ടില്‍ പോലിസ് ഉണ്ടാവുകയില്ല എന്നത് ഇവര്‍ക്ക് എറെ ആശ്വാസകരവുമാണ്. പിഞ്ച് കുട്ടികളെ ഉള്‍പ്പെടെ കൊണ്ട് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇവരുടെ പരക്കം പാച്ചില്‍. അപകടം സംഭവിച്ചാല്‍ വാഹനമോ മറ്റോ നോക്കാതെ ഇറങ്ങി ഓടാനാണത്രെ ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ധേശം.
Next Story

RELATED STORIES

Share it