ernakulam local

ടിപ്പര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍

കാലടി: മാണിക്യമംഗലം ജങ്ഷനു സമീപം ബേബികവല ഭാഗത്ത് കരിങ്കല്ല് ലോഡുമായി വന്ന ടിപ്പര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ദേഹോപദ്രവമേല്‍പിച്ച് പണം അപഹരിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
മറ്റൂര്‍ തോട്ടകം മഴുവഞ്ചേരി മിഥുന്‍(27), കുരിയപ്പാറ വീട്ടില്‍ ജിബിന്‍(25), എടത്തിപ്പറമ്പില്‍ വീട്ടില്‍ അനൂപ്(25) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകീട്ട് 4.45ന് മദ്യലഹരിയിലായിരുന്ന മൂന്നുപേരും മഞ്ഞപ്രയില്‍ നിന്നും കരിങ്കല്ല് ലോഡുമായി വരികയായിരുന്ന ടിപ്പര്‍ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചു താഴെയിറക്കി ഭീഷണിപ്പെടുത്തുകയും ഗുണ്ടാപ്പിരിവ് ആവശ്യപ്പെടുകയുമായിരുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവമേല്‍പിക്കുകയും പോക്കറ്റില്‍നിന്നും ബലമായി പണം അപഹരിക്കുകയും ചെയ്ത പ്രതികള്‍ ആളുകള്‍ കൂടിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാലടി പ്രിന്‍സിപ്പല്‍ എസ് ഐ അനില്‍കുമാര്‍ ടി മേപ്പിള്ളി പട്രോളിങ്ങിനിടയില്‍ പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കാലടി കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it