ടിപിയുടെ പഞ്ചായത്തില്‍ സിപിഎം വീണ്ടും അധികാരത്തിലേക്ക്

വടകര: ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകൃതമായ ശേഷം ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെട്ട ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തില്‍ സിപിഎം വീണ്ടും അധികാരത്തിലേക്ക്. യുഡിഎഫിന്റെ പിന്തുണയോടെ ഭരണ തുടര്‍ച്ച വേണ്ടെന്ന് ആര്‍എംപി തീരുമാനിച്ചതോടെയാണ് സിപിഎം ഇവിടെ അധികാരത്തിലെത്താനുള്ള വഴി തെളിഞ്ഞത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് സിപിഎമ്മാണ്. ആകെയുള്ള 17 സീറ്റില്‍ സിപിഎമ്മിന് ഏഴു സീറ്റാണ് ലഭിച്ചത്. പഞ്ചായത്ത് ഭരണം കൈയാളിയ ആര്‍എംപിക്ക് ഇത്തവണ രണ്ടു സീറ്റ് നഷ്ടമായി. ഇത്തവണ ആറു സീറ്റാണ് ടി പി ചന്ദ്രശേഖരന്റെ പാര്‍ട്ടിക്കു ലഭിച്ചത്. മുസ്‌ലിംലീഗ് രണ്ട്, കോണ്‍ഗ്രസ് ഒന്ന്, ജെഡിയു ഒന്ന് എന്നതാണ് പുതിയ കക്ഷിനില. യുഡിഎഫ് പിന്തുണയോടെ പഞ്ചായത്തില്‍ ആര്‍എംപി ഭരണം നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതിനനുകൂലമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. എന്നാല്‍, യുഡിഎഫ് പിന്തുണയോടെ ഭരണം വേണ്ട എന്നാണ് ആര്‍എംപിയുടെ അന്തിമ തീരുമാനം.
ടിപിയുടെ തട്ടകത്തില്‍ ആര്‍എംപിക്ക് തിരിച്ചടി നേരിട്ടത് രാഷ്ട്രീയരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഭാഗീയതയെ തുടര്‍ന്ന് മേഖലയില്‍ പ്രതിസന്ധിയിലായ സിപിഎമ്മിന് ഊര്‍ജം പകരുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
Next Story

RELATED STORIES

Share it